വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

Published : Jun 22, 2026, 04:23 PM IST
Admission

Synopsis

ഗോവയിലെ വേൾഡ് പീസ് യൂണിവേഴ്സിറ്റി പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന സർവകലാശാല, ബി.ടെക് സി.എസ്.ഇ, ബി.എം.എസ്, ബി.ഡെസ്, ബി.എസ്‌സി സൈക്കോളജി തുടങ്ങിയ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഭാവിയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടുള്ള റസിഡൻഷ്യൽ പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്.

തിരുവനന്തപുരം: ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസം മുൻനിർത്തി പ്രവർത്തിക്കുന്ന ഗോവയിലെ വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ (ഡബ്ല്യുപിയു) പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (CSE), ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഓണേഴ്‌സ് BMS), ബി.ഡെസ് ഇൻ ഇന്റഗ്രേറ്റഡ് പ്രൊഡക്റ്റ് ഡിസൈൻ / കമ്മ്യൂണിക്കേഷൻ ഡിസൈൻ (B.Des), ബി.എസ്‌സി (ഓണേഴ്‌സ്) ഇൻ സൈക്കോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ഭാവിയിലെ തൊഴിൽ സാധ്യതകൾ മുൻനിർത്തി റസിഡൻഷ്യൽ വിദ്യാഭ്യാസ രീതിയിലൂടെയുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല മുന്നോട്ട് വെക്കുന്നതെന്ന് രജിസ്ട്രാറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ ഡോ. വിജയൻ കരിപ്പാൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം പ്രഖ്യാപിക്കും
അത്ര നീറ്റായില്ല കാര്യങ്ങൾ, ആൾ മാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ