അന്താരാഷ്ട്ര യോഗ ദിനം കുടുംബാംഗങ്ങള്‍ക്കൊപ്പം; സർവ്വകലാശാലകളോടും കോളേജുകളോടും ശുപാർശ ചെയ്ത് യുജിസി

Web Desk   | Asianet News
Published : Jun 20, 2020, 03:51 PM IST
അന്താരാഷ്ട്ര യോഗ ദിനം കുടുംബാംഗങ്ങള്‍ക്കൊപ്പം; സർവ്വകലാശാലകളോടും കോളേജുകളോടും ശുപാർശ ചെയ്ത് യുജിസി

Synopsis

 യോ​ഗാദിനം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഫേസ്ബുക്ക്, യൂട്യൂബ്. ട്വിറ്റർ, ട്വിറ്റർ‌, ഇൻസ്റ്റ​ഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കണം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം.

ദില്ലി: അന്തർദ്ദേശീയ യോ​ഗാദിനമാണ് ജൂൺ 21. ലോക്ക് ഡൗണ്‌ പ്രഖ്യാപനത്തെ തുടർന്ന് ഇത്തവണത്തെ യോ​ഗ ദിനത്തിൽ സർവ്വകലാശാലകൾക്കും കോളേജുകൾക്കും പുതിയ മാർ​ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് യുജിസി. സാമൂഹിക അകലം പാലിച്ചാകണം യോ​ഗ ചെയ്യേണ്ടതെന്ന് യുജിസി നിർദ്ദേശിക്കുന്നു. കുടുംബാം​ഗങ്ങൾക്കൊപ്പം വീട്ടിലിരുന്ന് യോ​ഗ ചെയ്യാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കണമെന്നും യുജിസി ആവശ്യപ്പെടുന്നു.  യോ​ഗാദിനം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഫേസ്ബുക്ക്, യൂട്യൂബ്. ട്വിറ്റർ, ട്വിറ്റർ‌, ഇൻസ്റ്റ​ഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കണം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം.

കൊവിഡ് വ്യാപനത്തെ തുടർന്ന് വീട്ടിൽ കുടുംബാം​ഗങ്ങൾക്കൊപ്പമിരുന്ന് യോ​ഗ ചെയ്യാൻ പ്രധാനമന്ത്രി മോദി ജനങ്ങളെ മൻ കി ബാത്തിൽ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് മഹാമാരി വ്യാപിച്ചതിനെ തുടർന്നാണ് വീടുകളിൽ അന്താരാഷ്ട്ര യോ​ഗാ ദിനം ആചരിക്കാനുള്ള തീരുമാനം. 'കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കുന്നതിനാൽ കൂട്ടം കൂടി യോ​ഗ ചെയ്യുക എന്നത് ഉചിതമല്ല. അതിനാൽ ഈ വർഷം കുടുംബാം​ഗങ്ങൾക്കൊപ്പം വീടുകളിലിരുന്ന് യോ​ഗ ചെയ്യാൻ മന്ത്രാലയം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.' ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു


 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല