ഗസ്റ്റ് ഫാക്കൽറ്റീസ് പാനലിലേക്ക് അപേക്ഷിക്കാം

Published : Feb 28, 2026, 04:33 PM IST
 lecturer

Synopsis

ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. SET/ NET അഭികാമ്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.

ആലുവ: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ 2026-ലെ മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് - ക്രാഷ് കോഴ്‌സ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. SET/ NET അഭികാമ്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.

ഓരോ മണിക്കൂറിനും 500 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 15,000 രൂപയാണ് ഹോണറേറിയം. അപേക്ഷകർ ബയോഡേറ്റ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 7 വൈകിട്ട് 5ന് മുമ്പ് ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0484 2623304, 9188581148, 8921708401.

 

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു