വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Web Desk |  
Published : Jun 15, 2017, 04:52 PM ISTUpdated : Oct 05, 2018, 12:40 AM IST
വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Synopsis

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുന്ന ടീമില്‍ കാര്യമായ മാറ്റങ്ങളില്ല. ഡല്‍ഹി താരം റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. വിരാട് കോലി, എം എസ് ധോണി, യുവരാജ് സിങ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദഗിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. വിരാട് കോലി തന്നെയാണ് ടീമിനെ നയിക്കുന്നത്. ജൂണ്‍ 27 മുതലാണ് ടീം ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. പരിക്ക് ഭീഷണിയുള്ള രോഹിത് ശര്‍മ്മയെ ഒഴിവാക്കിയിട്ടുണ്ട്. ജസ്‌പ്രിത് ബംറ, മനീഷ് പാണ്ഡെ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങള്‍. കരീബിയന്‍ പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും ഒരു ടി20 മല്‍സരവുമാണുള്ളത്. രണ്ട് ഏകദിനങ്ങള്‍ വീതം ആന്റിഗ്വയിലും ഗയാനയിലും നടക്കും. ഒരു ഏകദിനവും ടി20 മല്‍സരവും ജമൈക്കയിലെ സബീന പാര്‍ക്കിലുമാണ് നടക്കുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുശേഷം ജൂലൈയില്‍ ഇന്ത്യ ശ്രീലങ്കയിലേക്ക് പോകും. അവിടെ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ടി20 മല്‍സരവും കളിക്കും.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം-

വിരാട് കോലി, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ആജിന്‍ക്യ രഹാനെ, എം എസ് ധോണി, യുവരാജ് സിങ്, കേദാര്‍ ജാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!