ഓര്‍മ്മയില്ലേ പോള്‍ നീരാളിയെ.. 2010ലെ ഫുട്ബോള്‍ ലോകകപ്പിലെ പ്രവചനങ്ങളുമായി കായികപ്രേമികളെ വിസ്‌മയിപ്പിച്ച പോള്‍ നീരാളി. ഇപ്പോഴിതാ, അത്തരമൊരു പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒരു ഒട്ടകം. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം പ്രവചിച്ചിരിക്കുകയാണ് ലാഹോര്‍ മൃഗശാലയിലെ ഒട്ടകം. പാകിസ്ഥാനിലെ ജിയോ ടിവിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യ, പാകിസ്ഥാന്‍ എന്നെഴുതിയ രണ്ടു കാര്‍ഡുകള്‍ ഒട്ടകത്തിന് മുന്നില്‍വെക്കുന്നു. അതില്‍ പാകിസ്ഥാന്‍ എന്നെഴുതിയ കാര്‍ഡാണ് ഈ ഒട്ടകം തെരഞ്ഞെടുക്കുന്നത്.
വീഡിയോ കാണാം...
