
ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ എന്നും ആരാധകര്‍ക്ക് ആവേശമാണ്. മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് ആരാധകര്‍ മത്സരം കാണാന്‍ ശ്രമിക്കും. ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ ഇംഗ്ലണ്ടിലെത്താന്‍ ഭാര്യയുടെ കാര്‍ വിറ്റ ഒരു ആരാധകനുമുണ്ട്. ഇക്കാര്യം എഴുതിയ കാര്‍ഡുമായി ആര്‍പ്പു വിളിക്കുന്ന ആരാധകന്റെ ഫോട്ടോ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
ഭാര്യയുടെ കാര്‍ വിറ്റാണ് താന്‍ ഇവിടെ എത്തിയത് എന്നാണ് ആരാധകന്റെ കയ്യിലുള്ള ബാനറില്‍ എഴുതിയത്. പക്ഷേ, ആവേശകരമായ പോരാട്ടം കാണാന്‍ എത്തിയ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്‍ത പാക്കിസ്ഥാന്‍ 338 റണ്‍സ് ആണ് എടുത്തത്. 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി.