തോല്‍വിയില്‍ പാക്കിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് ഇമ്രാന്‍ ഖാന്‍

Published : Jun 05, 2017, 12:56 PM ISTUpdated : Oct 04, 2018, 04:38 PM IST
തോല്‍വിയില്‍ പാക്കിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് ഇമ്രാന്‍ ഖാന്‍

Synopsis

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ദയനീയ തോല്‍വിയില്‍ പൊട്ടിത്തെറിച്ച് മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍. കായികതാരമെന്ന നിലയില്‍ കളിയില്‍ ജയവും തോല്‍വിയുമെല്ലാം സാധാരണമാണെങ്കിലും ഒരു പോരാട്ടംപോലുമില്ലാതെ പാക്കിസ്ഥാന്‍ കീഴടങ്ങിയത് ശരിക്കും മനസ് വേദനിപ്പിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പാക് ക്രിക്കറ്റ് ഭരണം അടിമുടി ഉടച്ചുവാര്‍ത്തില്ലെങ്കില്‍ ഇന്ത്യന്‍ പ്രതിഭകളുമായുള്ള അന്തരം നാള്‍ക്കുനാള്‍ കൂടുകയേയുള്ളൂവെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു. അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ ഇന്നലത്തേതുപോലെ തോല്‍വികള്‍ തുടര്‍ക്കഥകളാകുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.പ്രഫഷണല്‍ മികവില്ലാത്ത ചെയര്‍മാന്‍ ആ പദവിയിലിരിക്കുന്നിടത്തോളം കാലം പാക് ക്രിക്കറ്റിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ 124 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും പാക്കിസ്ഥാന്‍ സമ്പൂര്‍ പരജായമായതാണ് ഇമ്രാന്‍ ഖാനെ ചൊടിപ്പിച്ചത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!