
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ കളികള്‍ക്കും സ്റ്റേഡിയത്തിലെത്തുമെന്ന് വിവാദ വ്യവസായി വിജയ് മല്യ. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ അനാവശ്യവിവാദം ഉണ്ടാക്കുകയാണെന്നും മല്ല്യ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ-പാക് മത്സരത്തിനായി സ്റ്റേഡിയത്തിലെത്തിയ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മല്യ സുനില്‍ ഗാവസ്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.ഇന്ത്യ–പാക്ക് മൽസരത്തിനിടെ വെളുത്ത കോട്ടണിഞ്ഞ് സ്‌റ്റേഡിയത്തിലെത്തിയ വിജയ് മല്യ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറെയും മൽസരത്തിനിടെ സന്ദര്‍ശിച്ചിരുന്നു.
എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ–പാക്ക് മൽസരത്തിനെത്തിയ എന്റെ സാന്നിധ്യം വളരെ ഉദ്വേഗജനകമായാണു മാധ്യമങ്ങൾ നൽകിയത്. ഒരു കാര്യം പറയാം, എല്ലാ മൽസരങ്ങളിലും ടീം ഇന്ത്യയെ പ്രോൽസാഹിപ്പിക്കാൻ ഞാനുണ്ടാകും-മല്യ ട്വിറ്ററിൽ വ്യക്തമാക്കി.
പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയെ മല്യ പുകഴ്ത്തുകയും ചെയ്തു. ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണു കോലിയെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഓവലില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് കടന്ന വിജയ് മല്യയെ അടുത്തയിടെ സ്കോട്‍ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടനെ ജാമ്യത്തിൽ വിടുകയായിരുന്നു.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യ ലണ്ടനിൽ സുഖവാസം നയിക്കുകയാണ്. ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള മല്യ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു. സ്വത്തുതട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണു ടീമിന്റെ ഉടമസ്ഥതയില്‍നിന്നു മല്യ പിന്മാറുന്നത്. ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റനാണു കോലി.