
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഏകദിനത്തില്‍ ഏറ്റവും വേഗം 8000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ആണ് കോലി സ്വന്തമാക്കിയത്. 175 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ടീം നായകന്‍ എബി ഡിവില്യേഴ്സിന്റെ റെക്കോര്‍ഡ് ആണ് കോലി പഴങ്കഥയാക്കിയത്. 182 ഇന്നിംഗ്സുകളില്‍ നിന്നാണ് എബി ഡിവില്യേഴ്സ് 8000 റണ്‍സ് നേടിയത്. തൊട്ടുപിന്നില്‍ സൗരവ് ഗാംഗുലിയും (200) സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് (210) ഉള്ളത്.
ഏറ്റവും വേഗം 7000 റണ്‍സ് നേടുന്ന താരമെന്ന കോലിയുടെ റെക്കോര്‍ഡ് നേരത്തെ അംല മറികടന്നിരുന്നു. 150 ഇന്നിംഗ്സുകളില്‍ നിന്നാണ് അംല റെക്കോര്‍ഡ് സ്വന്തമാക്കിയത്. കോലി 166 ഇന്നിംഗ്സുകളില്‍ നിന്നാണ് 7000 റണ്‍സ് നേടിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ കോലി 96 റണ്‍സുമായി പുറത്താകാതെ നിന്നു.