പാകിസ്താന്‍റെ വിജയം ആഘോഷിച്ചു: യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി  കേസെടുത്തു

By Web DeskFirst Published Jun 20, 2017, 6:17 PM IST
Highlights

ഹവേരി: പാകിസ്താന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയത് ആഘോഷിച്ചതിന് യുവാവിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ഹാവേരി ജില്ലക്കാരനായ ഷബീര്‍ അഹമ്മദ് (35) എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ശേഷം നടന്ന ആഘോഷത്തിനിടെ ഷബീര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത ഷബീര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഞായറാഴ്ച മത്സരം കഴിഞ്ഞ ഉടന്‍ ഷബീറിന്റെ നേതൃത്വത്തില്‍ പടക്കം പൊട്ടിക്കുകയും ആഘോഷിക്കുകയും ചെയ്തു. 

ആഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. ഷബീറിന്റെ അയല്‍വാസിയായ രമേഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

click me!