
ലണ്ടൻ: കളിക്കളത്തിലെ വൈരം സൗഹൃദത്തിനു കോട്ടംതട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ. പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫാസ് അഹമദിന്റെ മകൻ അബ്ദുള്ളയുമൊത്തുള്ള ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.
ഇന്ന് വൈകുന്നേരമാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെ നേരിടുന്നത്. ഇരുരാജ്യങ്ങളിലെയും കോടിക്കണക്കിന് ജനങ്ങള്‍ മൽസരം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മൽസരത്തിന് മുമ്പ് പുറത്ത് വന്ന പാക് ക്യാപ്റ്റന്റെ മകനുമൊത്തുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾക്ക് ആഘോഷമാകുകയാണ്.