
എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന്റെ റീടേക്കുമായി ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് പോരാട്ടം തുടങ്ങി. എന്നാല്‍ മഴ മൂലം മല്‍സരം ഇടയ്‌ക്ക് നിര്‍ത്തിവെക്കേണ്ടിവന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 9.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 67 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ എത്തിയത്. സന്നാഹമല്‍സരത്തില്‍ തിളങ്ങിയ മാര്‍ട്ടിന്‍ ഗപ്‌ടില്‍ 26 റണ‍്സെടുത്ത് പുറത്തായി. ഹാസ്‌ല്‍വുഡിനാണ് വിക്കറ്റ്. 24 റണ്‍സോടെ ലുക്ക് റോഞ്ചിയും 16 റണ്‍സോടെ കെയ്ന്‍ വില്യംസണുമാണ് ക്രീസില്‍.