വീണ്ടും മഴ, പാക്കിസ്ഥാന്റെ വിജയലക്ഷ്യം വെട്ടികുറച്ചു

Published : Jun 04, 2017, 09:48 PM ISTUpdated : Oct 05, 2018, 01:36 AM IST
വീണ്ടും മഴ, പാക്കിസ്ഥാന്റെ വിജയലക്ഷ്യം വെട്ടികുറച്ചു

Synopsis

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മഴ രസംകൊല്ലിയാവുന്നു. പാക്കിസ്ഥാന്‍ ഇന്നിംഗ്സിനിടെ വീണ്ടും മഴ എത്തിയതിനാല്‍ പാക്കിസ്ഥാന്റ വിജയലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി കുറച്ചു. ഇന്ത്യന്‍ ബാറ്റിംഗിനിടെ നിരവധി തവണ മഴ കളി മുടക്കിയതിനെത്തുടര്‍ന്ന് മത്സരം 48 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവാന ഓവറിലും മഴ എത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് ഇന്ത്യ 48 ഓവറില്‍ 319 റണ്‍സാണ് അടിച്ചതെങ്കിലും ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക് ലക്ഷ്യം 48 ഓവറില്‍ 324 റണ്‍സായി പുനര്‍ നിശ്ചയിച്ചു. പാക് ബാറ്റിംഗ് തുടങ്ങിയശേഷം മഴയെത്തിയിനാല്‍ കളി വീണ്ടും നിര്‍ത്തി. ഇതോടെയാണ് പാക് ലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനര്‍നിശ്ചയിച്ചത്.

പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ഷെഹ്സാദിനെ ഭുവനേശ്വര്‍കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 36 റണ്‍സെടുത്ത അസ്ഹര്‍ അലിയും റണ്‍സൊന്നുമെടുക്കാതെ ബാബര്‍ അസമുമാണ് ക്രീസില്‍.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!