ഇന്ത്യയെക്കുറിച്ച് മിണ്ടാതെ, പാകിസ്ഥാനെ അഭിനന്ദിച്ച് സെവാഗ്!

Web Desk |  
Published : Jun 18, 2017, 10:54 PM ISTUpdated : Oct 05, 2018, 02:58 AM IST
ഇന്ത്യയെക്കുറിച്ച് മിണ്ടാതെ, പാകിസ്ഥാനെ അഭിനന്ദിച്ച് സെവാഗ്!

Synopsis

പാകിസ്ഥാനോട് ഇന്ത്യ തോറ്റതോടെ ട്വിറ്ററില്‍ എല്ലാവരുടെയും കാത്തിരിപ്പ് സെവാഗിന്റെ ട്വീറ്റിലായിരുന്നു. സെവാഗ് എന്ത് പറയും എന്നാണ് അറിയേണ്ടിയിരുന്നത്. അതിനൊരു കാരണവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റഷീദ് ലത്തീഫ് ഉള്‍പ്പടെയുള്ളവരുമായി സെവാഗ് ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു. ഇന്ത്യ അനായാസം ജയിക്കുമെന്നും സെവാഗ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു സെവാഗിന്റെ വാക്കുകള്‍ക്കായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്നത്. പാകിസ്ഥാന്‍ ടീമിനെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടാണ് സെവാഗിന്റെ ട്വീറ്റ് വന്നത്. ശരിക്കും ത്രസിപ്പിക്കുന്ന വിജയമാണ് പാകിസ്ഥാന്‍ നേടിയത്. അവര്‍ നന്നായി കളിച്ചു. അര്‍ഹിച്ച വിജയികളാണ് അവര്‍. ഈ വിജയം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും സെവാഗ് പറഞ്ഞു. അതേസമയം ഇന്ത്യയുടെ കളിയെക്കുറിച്ച് ഈ ട്വീറ്റില്‍ സെവാഗ് ഒന്നും പറഞ്ഞില്ല. മറ്റൊരു ട്വീറ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഹോക്കി ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!