
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി കലാശപ്പോരാട്ടം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഒരു രസകരമായ സംഭവം ഉണ്ടായി. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിലെ ഒഫീഷ്യല്‍ ഒരു ഹെല്‍മെറ്റ് കൊണ്ടുവന്ന് ഭിത്തിയില്‍ തൂക്കിയിടുന്നു. അതിന് മുകളില്‍ ഒരു പേപ്പര്‍ ക്ലിപ്പ് ചെയ്‌തുവെക്കുന്നു. ആ പേപ്പറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യ 1996-200, 25 ടെസ്റ്റ്, 73 ഏകദിനം എന്ന് എഴുതിയിട്ടുണ്ട്. ഉടന്‍ അവിടെയുണ്ടായിരുന്ന കളിക്കാരെല്ലാം അങ്ങോട്ട് വന്ന് അതിലേക്ക് നോക്കി. അപ്പോള്‍ അവരോടായി അത് തൂക്കിയിട്ടയാള്‍ പറഞ്ഞു, കളിക്കാര്‍ക്ക് പ്രചോദനം ലഭിക്കുന്നതിനായി 1996 മുതല്‍ 2000 വരെയുള്ള കാലയളവില്‍ സച്ചിന്‍ ഉപയോഗിച്ചിരുന്ന ഹെല്‍മെറ്റ് ആണ് അതെന്നായിരുന്നു. പിന്നീട് ഇക്കാര്യം ബിസിസിഐ ട്വീറ്റ് ചെയ്യുകയും ചെയ്‌തു. പരിശീലകന്‍ അനില്‍ കുംബ്ലെയുടെയും മറ്റും നിര്‍ദ്ദേശാനുസരണമാണ് ഇങ്ങനെ ചെയ്‌തത്. കളിക്കാര്‍ക്ക് പ്രചോദനം ലഭിക്കുന്നതിനും സമ്മര്‍ദ്ദത്തിന് അടിപ്പെടാതിരിക്കുന്നതിനുമാണ് ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചതെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.