പാകിസ്ഥാന്‍ തിരിച്ചുവരവിന് പിന്നില്‍ എന്ത്.!

Published : Jun 08, 2017, 11:47 AM ISTUpdated : Oct 05, 2018, 03:27 AM IST
പാകിസ്ഥാന്‍ തിരിച്ചുവരവിന് പിന്നില്‍ എന്ത്.!

Synopsis

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴയുടെ സഹായത്തോടെ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. മഴ രസംകൊല്ലിയായ മത്സരത്തില്‍ 19 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം. ഇന്ത്യയ്ക്കെതിരെ ഞായറാഴ്ച തകര്‍ന്നടിഞ്ഞ പാകിസ്ഥാന്‍ നടത്തിയത് അവിശ്വസനീയമായ തിരിച്ചുവരവ് എന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. സെമി സാധ്യതകള്‍ സജീവമാക്കിയ ഈ വിജയം എങ്ങനെ പാകിസ്ഥാന്‍ നേടി ഈ ചോദ്യത്തിന് പാക് ക്യാപ്റ്റന്‍റെ മത്സര ശേഷമുള്ള ഉത്തരം രസകരമായിരുന്നു.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം തങ്ങളൊന്നും പ്രത്യേകിച്ച് ചെയ്തിരുന്നില്ല, കാരണം മഴയായിരുന്നു എന്നുമായിരുന്നു സര്‍ഫറാസിന്‍റെ പൊട്ടിച്ചിരിച്ചുകൊണ്ടുളള മറുപടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൗളിംഗും ഫീല്‍ഡിംഗും കൂടുതല്‍ നന്നായെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ റണ്ണൊഴുക്ക് തടഞ്ഞത് തന്നെയാണ് പാകിസ്ഥാന് വിജയം ഒരുക്കിയത് എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെയും അഭിപ്രായം.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!