
ബർമിംഗ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ പത്തുവർഷത്തെ ഐപിഎല്‍ വിജയയാത്ര ചിത്രീകരിക്കുന്ന പെയിന്റിംഗിന് ലഭിച്ചത് റെക്കോര്‍ഡ് തുക. 23 കോടി 78 ലക്ഷം രൂപയ്ക്കാണ് പ്രമുഖ ചിത്രകാരൻ സാഷ ജാഫ്രി വരച്ച പെയിന്റിംഗ് ഇന്ത്യൻ വംശജനായ വ്യവസായി പൂനം ഗുപ്ത സ്വന്തമാക്കിയത്. സ്കോട്‌ലൻഡ് ആസ്ഥാനമായ പിജി പേപ്പേഴ്സ് എന്ന കമ്പനിയുടെ സിഇഒ ആണ് പൂനം ഗുപ്ത.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിരാട് കോലി ഫൗണ്ടേഷൻ നടത്തിയ വിരുന്നിലായിരുന്നു ലേലം. ഡേവിഡ് ബെക്കാം, എംഎസ് ധോണി, യുവരാജ് സിംഗ് തുടങ്ങിയവരുടെയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പെയിന്റിംഗ് നൽകിയിട്ടുള്ള ചിത്രകാരനാണു സാഷ ജാഫ്രി.
ഫീൽഡിലും പുറത്തും വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യുവ ഇന്ത്യൻ താരങ്ങളുടെ പ്രത്യേകത. വിരാടിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ ഞാൻ ഏറെ തൃപ്തനാണ്.’’– പെയിന്റിംഗ് സ്വന്തമാക്കിയ പൂനം ഗുപ്ത പറയുന്നു.