
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലിന് മുമ്പ് ബംഗ്ലാദേശിനെ പരോക്ഷമായി കളിയാക്കി വീരേന്ദര്‍ സെവാഗ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തിനുശേഷം ചെയ്ത ട്വീറ്റലാണ് സെവാഗ് ബംഗ്ലാദേശിനെ പരോക്ഷമായി കളിയാക്കിയത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച സെവാഗ് സെമിഫൈനലിനും ഫൈനലിനും ടീം ഇന്ത്യക്ക് ആശംസയും നേര്‍ന്നു.
ബംഗ്ലാദേശാകും ഇന്ത്യയുടെ സെമി എതിരാളികള്‍ എന്ന് ഏതാണ്ട് ഉറപ്പാണ്. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെ 265 റണ്‍സ് വ്യത്യാസത്തിലെങ്കിലും കീഴടക്കിയാല്‍ മാത്രമെ ബി ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ ഒന്നാമതെത്തൂ. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിരളമാണെന്നതിനാല്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച ബംഗ്ലാദേശ് തന്നെയാകും സെമിയില്‍ ഇന്ത്യയുടെ എതിരാളി.
സെമിയില്‍ ബംഗ്ലാദേശിനെ നേരിടുന്നതിനുമുമ്പെ ഇന്ത്യക്ക് ഫൈനല്‍ കളിക്കാനുള്ള ആശംസകൂടിയാണ് വീരു നേര്‍ന്നിരിക്കുന്നത്.