തോല്‍വിക്ക് കാരണം പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക? കൊഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും കിട്ടിയ പണി !

Published : Jun 10, 2017, 07:14 PM ISTUpdated : Oct 04, 2018, 04:24 PM IST
തോല്‍വിക്ക് കാരണം പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക? കൊഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും കിട്ടിയ പണി !

Synopsis

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് കാരണം പാക് മാധ്യമ പ്രവര്‍ത്തകയോ... ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൗത്ത് ആഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സും മികച്ച കളിക്കാരാണ് എന്നതില്‍ ആര്‍ക്കും സംഭമില്ല. എന്നാല്‍ ബ്രിട്ടണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇവര്‍ക്ക് സംഭവിച്ച ബാറ്റിംഗ് തകര്‍ച്ചയ്ക്കു പിന്നിലുള്ള കാരണം എന്താണെന്ന് അറിയാമോ? ഒരു പാകിസ്താനി മാധ്യമപ്രവര്‍ത്തകയാണ് ഇതിനു പിന്നിലെന്ന് നവമാധ്യമങ്ങളിലെ ചിലര്‍ വിമര്‍ശിക്കുന്നു.

ആരാധകര്‍ പറയുന്ന കാരണാമണ് രസകരം. മത്സരത്തിന് മുമ്പേ കോലിക്കും ഡിവില്ലിയേഴ്സിനുമൊപ്പം മാധ്യമപ്രവര്‍ത്തകയായ സൈനാബ് അബ്ബാസ് സെല്‍ഫിയെടുത്തിരുന്നു. നിറഞ്ഞ ചിരിയോടെയാണ് നമ്മുടെ ഈ നായകന്‍മാര്‍ സെല്‍ഫിക്ക് പോസ് ചെയ്തത്. എന്നാല്‍ പിന്നീട് ക്രീസില്‍ ഇറങ്ങിയ ഇവര്‍ ആരാധകരെ നിരാശപ്പെടുത്തി. ബുധനാഴ്ച പാകിസ്താനെതിരെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഡിവില്ലിയേഴ്സ് അക്കൗണ്ട് തുറക്കാനാവാതെ പവലിയനിലേക്ക് മടങ്ങി.

വ്യാഴാഴ്ച ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ കോലിയുടെ വിധിയും മറിച്ചായിരുന്നില്ല. ഇതോടെയാണ് സൈനാബ് അബ്ബാസിനെ പഴിചാരി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വിമര്‍ശകരുടെ ട്രോള്‍. അതേസമയം, പാകിസ്താനി ആരാധകരാകട്ടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള കളി വിജയിപ്പിച്ചതില്‍ സൈനബിനോട് നന്ദി അറിയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കളിക്കാരുമൊത്തുള്ള സൈനബിന്റെ സെല്‍ഫിക്ക് കാത്തിരിക്കുകയാണ് അവര്‍.
 

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!