അടുത്ത വർഷം മികച്ചതാകും, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തിരിച്ചുവരവ് നടത്തും: മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ

By Web TeamFirst Published Dec 3, 2020, 4:46 PM IST
Highlights

"2020 ഒരു നല്ല വർഷമായിരുന്നില്ല. ഞങ്ങൾക്ക് ആദ്യ പാദം നഷ്ടപ്പെട്ടു, 2020 നെക്കാൾ മികച്ചതായിരിക്കും 2021, ഞാൻ തീർച്ചയായും പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

ദില്ലി: 2020 നെ അപേക്ഷിച്ച് അടുത്ത വര്‍ഷം മികച്ചതാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. അടുത്ത വർഷം സമ്പദ്‍വ്യവസ്ഥയിൽ തിരിച്ചുവരവുണ്ടാകുമെന്നും പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധിയില്‍ നിന്ന് രാജ്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ മാസത്തെ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ മികച്ചതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഡീലര്‍മാരില്‍ നിന്ന് വലിയ അളവില്‍ ഓര്‍ഡറുകള്‍ തങ്ങളിലേക്ക് എത്തുന്നതായും ഭാര്‍ഗവ വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

"2020 ഒരു നല്ല വർഷമായിരുന്നില്ല. ഞങ്ങൾക്ക് ആദ്യ പാദം നഷ്ടപ്പെട്ടു, 2020 നെക്കാൾ മികച്ചതായിരിക്കും 2021, ഞാൻ തീർച്ചയായും പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു. ഡീലർഷിപ്പുകളിലെ ഇൻവെന്ററികൾ വർഷങ്ങളായി അവർക്ക് ഉണ്ടായിരുന്ന ഏറ്റവും താഴ്ന്ന നിലയിലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം ലോക്ക്ഡണുകൾ ഏർപ്പെടുത്തിയത് മൂലം ഉൽപ്പാദനം നിലച്ച അവസ്ഥയിൽ നിന്ന് മാരുതി ക്രമേണ ഉൽപാദനം വർദ്ധിപ്പിച്ചു. “ഇപ്പോൾ ഞങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നു,” ഭർഗവ പറഞ്ഞു. കയറ്റുമതി ഉൾപ്പെടെയുള്ള കമ്പനിയുടെ വിൽപ്പന നവംബറിൽ 1.7 ശതമാനം ഉയർന്ന് 153,223 വാഹനങ്ങളിൽ എത്തി.

click me!