Latest Videos

ഓരോ മിനിറ്റിലും 90 ടി-ഷർട്ടുകൾ വിറ്റ് ടാറ്റയുടെ ഈ ബ്രാൻഡ്; കച്ചവടം പൊടിപൊടിക്കുന്നു

By Web TeamFirst Published May 23, 2024, 7:37 PM IST
Highlights

ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാൾ കൂടുതൽ സ്റ്റോറുകൾ ഇപ്പോൾ സൂഡിയോയ്ക്കുണ്ട്.

രു മിനിറ്റിൽ വിൽക്കുന്നത്  90 ടീഷർട്ടുകൾ,  ഓരോ 60 മിനിറ്റിലും വിൽക്കുന്നത് 20 ഡെനിമുകൾ. രാജ്യത്തെല്ലായിടത്തും സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ  വസ്ത്ര ബ്രാൻഡായ സൂഡിയോയിലാണ് ഇങ്ങനെ കച്ചവടം പൊടിപൊടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചതോടെയാണ് സൂഡിയോ രാജ്യത്ത് തംരംഗമായത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാൾ കൂടുതൽ സ്റ്റോറുകൾ ഇപ്പോൾ സൂഡിയോയ്ക്കുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, വെസ്റ്റ്സൈഡിന് 91 നഗരങ്ങളിലായി 232 സ്റ്റോറുകളാണ് ഉണ്ടായിരുന്നത്. 2016-ൽ പ്രവർത്തനം തുടങ്ങിയ സുഡിയോയ്ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 46 നഗരങ്ങളിലാണ് സൂഡിയോ പുതിയതായി പ്രവർത്തനം തുടങ്ങിയത്.  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പരമാവധി പുതിയ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നതാണ് സൂഡിയോയിലെ വിൽപന വർധിക്കുന്നതിന് കാരണമെന്ന് ട്രെന്റ് വ്യക്തമാക്കി.. ഒരു സ്റ്റോർ 10,000 ചതുരശ്ര അടി  വിസ്തീർണ്ണത്തിലാണ് ഒരുക്കുന്നത്.3 മുതൽ 4 കോടി രൂപ വരെയാണ് ഒരു പുതിയ സ്റ്റോർ സജ്ജമാക്കുന്നതിന് ടാറ്റ നിക്ഷേപിക്കുന്നത്. 

ട്രെന്റ് അനുബന്ധ സ്ഥാപനമായ ബുക്കർ ഇന്ത്യ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പർമാർക്കറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവർത്തിക്കുന്നത് . 2024 സാമ്പത്തിക വർഷത്തിൽ, എഫ്എച്ച്എൽ അതിന്റെ മൊത്ത വരുമാനം 192.33 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ മൊത്തം വരുമാനം 187.25 കോടി രൂപയായിരുന്നു

click me!