അബാദ് ബിൽഡേഴ്‌സിന്റെ 'തൻസീൽ ഗ്രീൻ' ഉപഭോക്താക്കൾക്ക് കൈമാറി

Published : Nov 20, 2019, 09:32 AM IST
അബാദ് ബിൽഡേഴ്‌സിന്റെ 'തൻസീൽ ഗ്രീൻ' ഉപഭോക്താക്കൾക്ക് കൈമാറി

Synopsis

അബാദ് ഗ്രൂപ്പ് ഡയറക്ടർ സക്കറിയ ഉസ്മാൻ സേട്ടാണ് അപ്പാർട്ട്മെന്റുകൾ ഉപഭോക്താക്കൾക്ക് കൈമാറിയത്

അബാദ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആറു മാസം കൊണ്ട് റെക്കോഡ് വേഗതയിൽ പൂർത്തിയാക്കിയ 22 അപ്പാർട്ട്മെന്റുകൾ അടങ്ങിയ റസിഡൻഷ്യൽ പദ്ധതിയായ തൻസീൽ ഗ്രീൻ ഉപഭോക്താക്കൾക്ക് കൈമാറി.അബാദ് ഗ്രൂപ്പ് ഡയറക്ടർ സക്കറിയ ഉസ്മാൻ സേട്ടാണ് അപ്പാർട്ട്മെന്റുകൾ  ഉപഭോക്താക്കൾക്ക് കൈമാറിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലും തൃപ്പൂണിത്തുറയിൽ എസ്.ഐ വെസ്റ്റ്‌ഫോർട്ട് ഗാർഡൻസിൽ രണ്ട് ടവറുകൾ അബാദ് ബിൽഡേഴ്‌സ് ആറു മാസം കൊണ്ട് പൂർത്തിയാക്കി കൈമാറിയിരുന്നു.
അബാദ് ഗ്രൂപ്പ് ചെയർമാൻ റിയാസ് അഹമ്മദ്, സി.എഫ്.ഒ ഉസ്മാൻ നസീർ, എച്ച്.ഇ. അൻവർ, തൻസീൽ ബിൽഡേഴ്‌സ് പാർട്ണർ വസീം അബ്ദുൾ അസീസ്, അബാദ് ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ ഡോ. നജീബ് സക്കറിയാസ്, തൻസീൽ ബിൽഡേഴ്‌സ് പാർട്ണർ നയീം അബ്ദുൾ അസീസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 
 

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി