മഴയത്തും കാറ്റിലുമുണ്ടാകുമ്പോൾ അതിവേഗമെത്തി പ്രശ്ന പരിഹാരമൊരുക്കുന്നതുമെല്ലാം പെറ്റി കോൺട്രാക്ടര്‍മാരാണ്. ഇവര്‍ക്കാണ് കഴിഞ്ഞ മൂന്നുമാസത്തെ പണം നൽകാനുള്ളത്
തിരുവനന്തപുരം: പെറ്റി കോൺട്രാക്ടര്‍മാരുടെ കുടിശ്ശിക നൽകാതെ കെഎസ്ഇബി. മൂന്നുമാസത്തെ പ്രവൃത്തികളുടെ തുക മുടങ്ങിയതോടെ, ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് കോൺട്രാക്ടര്‍മാര്‍. വൈദ്യുതിമന്ത്രിയോടടക്കം പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്നാണ് പരാതി. കേരളം സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ലൈൻ നിർമ്മാണം, അറ്റകുറ്റപ്പണികൾ, കണക്ഷൻ നൽകൽ തുടങ്ങിയ താഴെത്തട്ടിലുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവരാണ് പെറ്റി കോൺട്രാക്ടര്‍മാര്‍. മഴയത്തും കാറ്റിലുമുണ്ടാകുമ്പോൾ അതിവേഗമെത്തി പ്രശ്ന പരിഹാരമൊരുക്കുന്നതുമെല്ലാം പെറ്റി കോൺട്രാക്ടര്‍മാരാണ്. ഇവര്‍ക്കാണ് കഴിഞ്ഞ മൂന്നുമാസത്തെ പണം നൽകാനുള്ളത്. പാസായ ബില്ലുകളുടെ തുകയാണ് കെഎസ്ഇബി പല കാരണം പറഞ്ഞ് വൈകിപ്പിക്കുന്നത്. ജില്ലയിൽ 75 ഓളം പെറ്റി കോൺട്രാക്ടർമാർ പണിയെടുക്കുന്നുണ്ട്. ഈ കോൺട്രാക്ടർമാരിൽ, പലരും തൊഴിലാളികളുടെ ജോലി കൂടി ചെയ്യുന്നവരാണ്. പത്തുകോടിയോളം രൂപ കുടിശ്ശികയെന്നാണ് കോൺട്രാക്ടര്‍മാര്‍ പങ്കുവയ്ക്കുന്ന വിവരം. ഒടുവിൽ പൂര്‍ത്തിയാക്കിയ പണികളുടെ ബില്ലുകളുടെ ക്ലറിക്കൽ വര്‍ക്കുകൾ വേഗത്തിൽ തീര്‍ക്കാത്തതിലും പരാതിയുണ്ട്.














