ഡിഎച്ച്എഫ്എല്ലിനെ സ്വന്തമാക്കാൻ അദാനി ​ഗ്രൂപ്പ്: സിഒസിക്ക് കമ്പനി വിശദമായ കത്തെഴുതി

Web Desk   | Asianet News
Published : Nov 14, 2020, 12:07 PM IST
ഡിഎച്ച്എഫ്എല്ലിനെ സ്വന്തമാക്കാൻ അദാനി ​ഗ്രൂപ്പ്: സിഒസിക്ക് കമ്പനി വിശദമായ കത്തെഴുതി

Synopsis

ചൊവ്വാഴ്ചയോടെ രണ്ടാം റൗണ്ട് ബിഡ്ഡിംഗിൽ എല്ലാ സ്യൂട്ടർമാരിൽ നിന്നും പുതിയ ബിഡ്ഡുകൾ തേടാൻ ഇത് സിഒസിയെ നിർബന്ധിതരാക്കി.

മുംബൈ: ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷനെ (‍ഡിഎച്ച്എഫ്എൽ) വാങ്ങാൻ പദ്ധതിയിട്ട് അദാനി എന്റർപ്രൈസസ്. ഇതിന്റെ ഭാ​ഗമായി അദാനി എന്റർപ്രൈസസ് ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷന്റെ വായ്പാദാതാക്കളുടെ സമിതിക്ക് (സിഒസി) കത്തെഴുതി. ഡിഎച്ച്എഫ്എൽ കമ്പനിയുടെ മുഴുവൻ പോർട്ട് ഫോളിയോയ്ക്കും ലേലം വിളിക്കാൻ അദാനി ​ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 

ഓക് ട്രിയുടെ ബിഡിനേക്കാൾ 250 കോടി ഉയർന്ന ബിഡ് വില കമ്പനി നിർദ്ദേശിക്കുകയും അടുത്തയാഴ്ച റെസല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സിഒസിയെ അറിയിക്കുകയും ചെയ്തു.

ചേരി പുനരധിവാസ (എസ് ആർ എ) പദ്ധതിക്കായി അഡാനി ഗ്രൂപ്പ് പുതുക്കിയ ബിഡ് അയച്ചിട്ടുണ്ട്. പോർട്ട് ഫോളിയോയ്ക്കായി 2,300 കോടി ലേലം വിളിച്ച കമ്പനി ഇപ്പോൾ ഇത് 2,800 കോടി രൂപയായി ഉയർത്തി. ചൊവ്വാഴ്ചയോടെ രണ്ടാം റൗണ്ട് ബിഡ്ഡിംഗിൽ എല്ലാ സ്യൂട്ടർമാരിൽ നിന്നും പുതിയ ബിഡ്ഡുകൾ തേടാൻ ഇത് സിഒസിയെ നിർബന്ധിതരാക്കി.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ