മൂന്ന് മാസത്തേക്ക് ശമ്പളം റദ്ദാക്കാനുള്ള എയർ ഇന്ത്യ തീരുമാനത്തിനെതിരെ ജീവനക്കാർ രം​ഗത്ത്

By Web TeamFirst Published Apr 26, 2020, 5:12 PM IST
Highlights

കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്കാണ് കത്ത് നൽകിയത്. 

ദില്ലി: മൂന്ന് മാസത്തേക്ക് ജീവനക്കാരുടെ വേതനം റദ്ദാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ജീവനക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് എയർ ഇന്ത്യയുടെ തീരുമാനമെന്ന് ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി.

കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്കാണ് കത്ത് നൽകിയത്. ഇതിന് പുറമെ ഫെബ്രുവരിയിൽ ചെയ്ത ജോലിയുടെ 70 ശതമാനം വേതനം ഇനിയും കിട്ടിയിട്ടില്ലെന്നും ജീവനക്കാരുടെ സംഘടനകൾ കേന്ദ്രസർക്കാരിനോട് പറഞ്ഞിട്ടുണ്ട്.

ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണ് ഈ തീരുമാനമെന്നാണ് കുറ്റപ്പെടുത്തൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജീവനക്കാർ പങ്കാളികളാകുന്നതിനാൽ കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ സാമ്പത്തികമായി സഹായിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

click me!