എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഡിസംബറോടെ ഉണ്ടായേക്കും, ലേലപത്രികകളുടെ പരിശോധന പുരോഗമിക്കുന്നു

By Web TeamFirst Published Sep 18, 2021, 11:07 PM IST
Highlights

ചര്‍ച്ചകള്‍ നീണ്ടുപോയില്ലെങ്കില്‍ കൈമാറ്റം ഈ കലണ്ടർ വര്‍ഷം അവസാനത്തോടെ സാധ്യമാകും. 
 

ദില്ലി: എയര്‍ ഇന്ത്യയുടെ കൈമാറല്‍ ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 

വിമാനക്കമ്പനിയുടെ കരുതല്‍ വില സംബന്ധിച്ച് മന്ത്രിതല സമിതിയും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പും പരിശോധനകള്‍ തുടരുകയാണ്. ഇതിന് സമാന്തരമായി ലേലപത്രികകളുടെ പരിശോധനകളും പുരോഗമിക്കുകയാണ്. ലേലപത്രികകളുടെ പരിശോധനകള്‍ക്ക് ശേഷം സെക്രട്ടറി തല അനുമതി ലഭിച്ചാല്‍ ആരാകും എയര്‍ ഇന്ത്യയുടെ പുതിയ ഉടമ എന്ന കാര്യത്തില്‍ വ്യക്തത വരും. 

ഇതിന് ശേഷം ഏറ്റെടുക്കുന്ന കമ്പനിയുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ തുടങ്ങും. ഇതില്‍ ധാരണയാകുന്നതൊടെ കൈമാറ്റ പ്രക്രിയ ആരംഭിക്കും. ചര്‍ച്ചകള്‍ നീണ്ടുപോയില്ലെങ്കില്‍ കൈമാറ്റം ഈ കലണ്ടർ വര്‍ഷം അവസാനത്തോടെ സാധ്യമാകും. 

ഇതോടൊപ്പം എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍, കോംപറ്റീഷന്‍ കമ്മീഷന്‍ എന്നിവയുടെ അനുമതിയും ആവശ്യമാണ്. ഇതില്‍ തടസ്സം നേരിട്ടാല്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വീണ്ടും നീളും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!