കല്യാണ്‍ സില്‍ക്സ് ആടി സെയിൽ സെപ്റ്റംബ൪ 15 മുതൽ ആരംഭിച്ചു

By Web TeamFirst Published Sep 16, 2021, 5:26 PM IST
Highlights

 ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 50% വരെ വിലക്കുറവിലാണ് ഈ സെയിലിലൂടെ ലഭ്യമാക്കുന്നത്.
 

ആടിമാസ സെയില്‍ മലയാളിക്ക് പരിചയപ്പെടുത്തിയ കല്യാണ്‍ സില്‍ക്സ് വീണ്ടുമൊരു ആടി സെയിലിന് തുടക്കമിട്ടിരിക്കുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ജൂലൈയിൽ നടത്താ൯ കഴിയാതിരുന്ന ആടി സെയിലാണ് ഉപഭോക്താക്കളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ കരുതലോടെ കല്യാൺ സിൽക്സ് ഇപ്പോൾ നടത്തുന്നത്. മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച സാഹചര്യത്തില്‍ കല്യാണ്‍ സില്‍ക്സ് ഇന്ത്യയിലെ പ്രമുഖ മില്ലുകളോട് മുന്‍പത്തെക്കാളും കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ലഭ്യമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും, ആ അഭ്യര്‍ത്ഥന അവര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ ലഭിച്ച വലിയ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ സില്‍ക്സ് അതേപടി  കൈമാറുകയാണ്. ഇതോടൊപ്പം കല്യാണ്‍ സില്‍ക്സിന്റ സ്വന്തം നെയ്ത്ത്ശാലകളില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസുകളി‍ല്‍ നിന്നുമുള്ള ആടി കളക്ഷനുകള്‍ ലാഭേച്ച കൂടാതെയാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 50% വരെ വിലക്കുറവിലാണ് ഈ സെയിലിലൂടെ ലഭ്യമാക്കുന്നത്.

“കോവിഡ് 19 വരുത്തിയ പ്രതിസന്ധികൾക്കിടയിലും ആടി സെയിൽ മലയാളികൾക്കായ് ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമായിരുന്നു. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താ൪ന്ന അടിസ്ഥാന സൗകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും കാരണമാണ് ആടിസെയിൽ അവതരിപ്പിക്കുവാ൯ ഞങ്ങൾക്ക് പ്രചോദനം നൽകിയത്. ആയിരത്തലധികം വരുന്ന  നെയ്ത്ത്ശാലകളും നൂറ് കണക്കിന്  പ്രൊഡക്ഷ൯ ഹൗസുകളും എണ്ണമറ്റ ഡിസൈ൯ സെന്ററുകളുടെയും പി൯ബലത്തോടെയാണ് 10 മുതൽ 50% വരെ വിലക്കുറവിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുവാ൯ ആടി സെയിലിലൂടെ ഞങ്ങൾക്ക് കഴിയുന്നത്,’’ കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

സ൪ക്കാ൪ നിഷ്ക൪ശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഓരോ  ഷോറൂമും പ്രവ൪ത്തിക്കുന്നത്. എല്ലാം ഷോറൂം സ്റ്റാഫുകളും കോവിഡ്-19നെതിരെ വാക്സി൯ സ്വീകരിച്ചവരാണ്. കല്യാണ്‍ സില്‍ക്സ് ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളില്‍ ഏറ്റവും സവിശേഷമായത് കല്യാണ്‍ സില്‍ക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍  സ്റ്റോര്‍ എന്നിവയില്‍ നിന്ന് സൗജന്യമായ് ഡൗണ്‍ലോഡ്  ചെയ്യാം. മുന്‍കൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താള്‍ക്ക് ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോള്‍ നിഷ്കര്‍ഷിക്കുന്ന തരത്തില്‍ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്ക് പൂര്‍ണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തില്‍  ടെംപറേച്ചര്‍  ചെക്ക്, സാനിറ്റൈസര്‍ സംവിധാനങ്ങള്‍, ജീവനക്കാര്‍ക്ക്  ഫേസ് ഷീല്‍ഡ്, ഷോറൂം തുടര്‍ച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ട്.

സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിങ്ങ്, എത്തനിക് വെയര്‍, പാര്‍ട്ടി വെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയുടെ വലിയ കളക്ഷനുകളാണ് 10 മുതല്‍ 50% വരെ വിലക്കുറവില്‍  കേരളത്തിലുടനീളമുള്ള ഷോറൂമുകളിലൂടെ  കല്യാണ്‍ സില്‍ക്സ്  ലഭ്യമാക്കുന്നത്. സ൪ക്കാ൪ നിഷ്ക൪ഷിച്ചിട്ടുള്ള  ലോക്ക്ഡൗൺ മൂലം മാറ്റി  വെയ്ക്കേണ്ടി വന്ന ഈ ആടി സെയിലിലൂടെ മു൯പെത്തെക്കാൾ കൂടുതൽ കളക്ഷനുകൾ മു൯പെത്തെക്കാൾ കുറഞ്ഞ വിലയിൽ നൽകുവാ൯ കഴിയുമെന്നത് ഞങ്ങൾക്ക് അതിയായ സന്തോഷം പകരുന്നു,” ശ്രീ. പട്ടാഭിരാമ൯ കൂട്ടിച്ചേ൪ത്തു.

click me!