Latest Videos

യാത്രാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും പ്രതിസന്ധിയായി: എയർ ഇന്ത്യ റെക്കോർഡ് നഷ്ടത്തിലേക്ക് നീങ്ങിയേക്കും

By Web TeamFirst Published Feb 9, 2021, 1:35 PM IST
Highlights

ധനകാര്യ വർഷാവസാനത്തിനുമുമ്പ് എൻഎസ്എസ്എഫിൽ നിന്ന് 500 കോടി കൂടി സമാഹരിക്കാനും കമ്പനിക്ക് പദ്ധതി ഉളളതായാണ് റിപ്പോർട്ടുകൾ. 
 

മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കും ലോക്ക്ഡൗണുകൾക്കുമിടയിൽ ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നഷ്ടത്തിന് എയർ ഇന്ത്യ ലിമിറ്റഡ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. 

മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 9,500-10,000 കോടി രൂപയുടെ നഷ്ടം വിമാനക്കമ്പനിക്ക് നേരിടേണ്ടിവരുമെന്ന് എയർ ഇന്ത്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിനുശേഷം വിമാനക്കമ്പനി ഒരിക്കൽ പോലും അറ്റാദായം നേടിയിട്ടില്ല. 2019-20ൽ 7,982.83 കോടി (താൽക്കാലിക കണക്ക്), 2018-19ൽ 8,556.35 കോടിയും, 2017-18ൽ 5,348.18 കോടിയും കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഈ സാമ്പത്തിക വർഷം 6,000 കോടി പണ നഷ്ടം വിമാനക്കമ്പനി രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 3,600 കോടി ആയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 5,500 കോടി രൂപ സമാഹരിച്ച എയർ ഇന്ത്യ ഈ സാമ്പത്തിക അവസാനത്തോടെ മറ്റൊരു 500 കോടി ഉയർത്താൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

ദേശീയ ചെറുകിട സംരക്ഷണ ഫണ്ടിൽ നിന്ന് എയർ ഇന്ത്യ 4,500 കോടി വായ്പ സമാഹരിച്ചു. (എൻഎസ്എസ്എഫ്) സർക്കാർ ഗ്യാരണ്ടി പിന്തുണ വാഗ്ദാനം ചെയ്ത ബാങ്കുകളിൽ നിന്ന് 964 കോടി വിലമതിക്കുന്ന പ്രവർത്തന മൂലധന വായ്പകൾ സമാഹരിക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എയർ ഇന്ത്യ. ധനകാര്യ വർഷാവസാനത്തിനുമുമ്പ് എൻഎസ്എസ്എഫിൽ നിന്ന് 500 കോടി കൂടി സമാഹരിക്കാനും കമ്പനിക്ക് പദ്ധതി ഉളളതായാണ് റിപ്പോർട്ടുകൾ. 

click me!