6-10 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും: മൂന്നാം ഘട്ടം ഏപ്രിലിൽ; മുംബൈ വിമാനത്താവളം അദാനി ​ഗ്രൂപ്പിന്

By Web TeamFirst Published Feb 6, 2021, 8:10 PM IST
Highlights

2021-22ൽ മൂലധനച്ചെലവ് ആവശ്യങ്ങൾക്കായി എഎഐ ബാങ്കുകളിൽ നിന്ന് 2,100 കോടി രൂപ സമാഹരിക്കുന്നുവെന്ന് ആക്ടിംഗ് ചെയർമാൻ അനുജ് അഗർവാൾ പറഞ്ഞു.

യർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) വിമാനത്താവള സ്വകാര്യവൽക്കരണ പ്രക്രിയയുടെ മൂന്നാം ഘട്ടം ഏപ്രിലിൽ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല അറിയിച്ചു. 6-10 വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണമാണ് മൂന്നാം ഘട്ടത്തിലുണ്ടാവുക.  

വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ്ബ് ചെയ്തുകൊണ്ടുളള വിൽപ്പന പ്രക്രിയ്ക്കുമായി സർക്കാർ പുതിയ സമീപനം തയ്യാറാക്കുമെന്ന് ഖരോല പറഞ്ഞു. ലാഭകരമല്ലാത്ത വിമാനത്താവളവും ലാഭമുണ്ടാക്കുന്ന വിമാനത്താവളവും ഒരു പാക്കേജായി നൽകാനുള്ള സാധ്യത AAI പരിശോധിക്കുന്നു. ആറ് മുതൽ 10 വരെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരണ പ്രക്രിയയുടെ ഭാ​ഗമായേക്കുമെന്നും അദ്ദേഹം ലൈവ് മിന്റിനോട് പറഞ്ഞു.

2021-22 കാലയളവിൽ ടയർ II, III നഗരങ്ങളിലുളള എഎഐ വിമാനത്താവളങ്ങളെ സർക്കാർ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. 2021-22ൽ മൂലധനച്ചെലവ് ആവശ്യങ്ങൾക്കായി എഎഐ ബാങ്കുകളിൽ നിന്ന് 2,100 കോടി രൂപ സമാഹരിക്കുന്നുവെന്ന് ആക്ടിംഗ് ചെയർമാൻ അനുജ് അഗർവാൾ പറഞ്ഞു. മുംബൈ വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് എയർപോർട്ട് അതോറിറ്റി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും അഗർവാൾ വ്യക്തമാക്കി. 

2020 സെപ്റ്റംബറിൽ ​ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ​ഗ്രൂപ്പ് ജി വി കെ എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ കട ബാധ്യത ഏറ്റെടുക്കാനുളള കരാറിൽ ഏർപ്പെട്ടിരുന്നു, ഇതിന് പകരമായി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (മിയാൽ) 50.5 ശതമാനം ഓഹരി ജികെവി വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ, ദക്ഷിണാഫ്രിക്കൻ എയർപോർട്ട് കമ്പനിയുടെയും ദക്ഷിണാഫ്രിക്കയുടെ ബിഡ് വെസ്റ്റ് ഗ്രൂപ്പിന്റെയും കൈവശമുള്ള 23.5 ശതമാനം ഓഹരികളും വാങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ആഭ്യന്തര ഇതര ഫ്ലൈറ്റ് ടിക്കറ്റുകളുടെ വില പരിധി ഒരു ശാശ്വത സവിശേഷതയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, ഫ്ലൈയറുകളുടെ എണ്ണം പ്രീ-കൊവിഡ് സാഹചര്യത്തിലേക്ക് വർദ്ധിച്ചുകഴിഞ്ഞാൽ അത് ഇല്ലാതാകും. രണ്ട് മാസത്തിന് ശേഷം മെയ് 25 ന് ആഭ്യന്തര വിമാനങ്ങൾ പുനരാരംഭിച്ചപ്പോൾ, ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന തരത്തിൽ സർക്കാർ ഫെയർ ബാൻഡുകൾ ഏർപ്പെടുത്തിയിരുന്നു. 2021 മാർച്ച് 31 വരെ ഫെയർ ബാൻഡ് നിലവിലുണ്ടാകുമെന്നും ഖരോല വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

വിമാനം പാട്ടത്തിനെടുക്കുമ്പോൾ വിദേശനാണ്യ വിനിമയ ചെലവ് ലാഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഷോപ്പ് സ്ഥാപിക്കുന്നത് നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് പ്രദീപ് സിംഗ് ഖരോല പറഞ്ഞു.

click me!