
കോള്‍ഡ് പ്രസ്സ്ഡ് കെഎല്‍ഫ് നിര്‍മല്‍ വെര്‍ജിന്‍ നാച്ചറല്‍സ് കോക്കനട്ട് ഓയിലിന്റെ ബ്രാന്‍ഡ്
അംബാസഡറായി പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഐശ്വര്യലക്ഷ്മി ചുമതലയേറ്റു. കൊച്ചി, പോര്‍ട്ട്
മുസിരിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍മാരായ ജോണ്‍
ഫ്രാന്‍സിസ്, പോള്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പച്ച നാളികേരം കോള്‍ഡ് പ്രസ്സ് ചെയ്ത്
വേര്‍തിരിച്ചെടുക്കുന്നതിനാല്‍ നിര്‍മല്‍ വെര്‍ജിന്‍ നാച്ചറല്‍സ് കോക്കനട്ട് ഓയിലില്‍ തേങ്ങയുടെ
പ്രകൃതിദത്ത ഗുണങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. മുടിയ്ക്ക് ഉള്ളും കരുത്തും തിളക്കവുമേകുന്ന നിര്‍മല്‍
വെര്‍ജിന്‍ നാച്ചറല്‍സ് കോക്കനട്ട് ഓയില്‍ നാച്ചറല്‍ മോയിസ്ചറൈസര്‍ കൂടി ആയതിനാല്‍ ചര്‍മ്മത്തിന്
മൃദുത്വവും സൗന്ദര്യവും നല്‍കുന്നു.