ആമസോൺ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു: ഫ്യൂച്ചർ ഗ്രൂപ്പ്

Web Desk   | Asianet News
Published : Nov 20, 2020, 12:12 PM IST
ആമസോൺ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു: ഫ്യൂച്ചർ ഗ്രൂപ്പ്

Synopsis

ആർആർവിഎല്ലിന്റെ കരാറിനെതിരെ സിസിഐ പോലുള്ള റെഗുലേറ്ററി ബോഡികളെ സമീപിക്കുന്നതിൽ നിന്ന് ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ തടയണമെന്ന എഫ്ആർഎല്ലിന്റെ അപേക്ഷ ഹൈക്കോടതി പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ആമസോൺ അതിന്റെ നിയമപരമായ അവകാശങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുണ്ടെന്നും ഫ്യൂച്ചർ ഗ്രൂപ്പിന്റെ റിലയൻസ് റീട്ടെയിൽ വെഞ്ച്വർ ലിമിറ്റഡുമായുള്ള (ആർആർവിഎൽ) ബിസിനസ്സ് ഇടപാട് തകർക്കാൻ അനുവദിക്കരുതെന്നും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണ് പെരുമാറുന്നതെന്നും വിപണിയിലെ മത്സരാടിസ്ഥിത അവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

"എഫ്ആർഎല്ലിന്റെ ഇടപാടുകളെ നിയന്ത്രിക്കാൻ അവകാശമുണ്ടെന്ന് ആമസോൺ കരുതുന്നു. ഇത്തരത്തിലുള്ള സാഹചര്യം വിപണിയിലെ മത്സരത്തെ നശിപ്പിക്കുന്നു. ഈ ഇടപാട് ഇല്ലാതാക്കുന്നതിൽ നിന്ന് ആമസോണിനെ തടയുക,". അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

ആർആർവിഎല്ലിന്റെ കരാറിനെതിരെ സിസിഐ പോലുള്ള റെഗുലേറ്ററി ബോഡികളെ സമീപിക്കുന്നതിൽ നിന്ന് ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെ തടയണമെന്ന എഫ്ആർഎല്ലിന്റെ അപേക്ഷ ഹൈക്കോടതി പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന്റെ കേസ് വെള്ളിയാഴ്ച വാദിക്കാൻ മാറ്റിവയ്ക്കുന്നതിന് മുമ്പ് കോടതി നാല് മണിക്കൂറിലധികം ഇക്കാര്യത്തിൽ വാ​ദം കേട്ടു. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും ഡാരിയസ് ഖമ്പാറ്റയും എഫ്ആർഎല്ലിന് വേണ്ടി ഹാജരായി. സിംഗപ്പൂർ കോടതിയുടെ ഉത്തരവിലെ സാധുതയില്ലാത്തതിന്റെ വിവിധ വശങ്ങൾ അവർ കോടതിയിൽ സമർപ്പിച്ചു. 
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ