ആമസോൺ 1.25 ലക്ഷം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു

Web Desk   | Asianet News
Published : May 29, 2020, 04:48 PM IST
ആമസോൺ 1.25 ലക്ഷം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു

Synopsis

തങ്ങളുടെ ആറ് ലക്ഷത്തോളം വരുന്ന സ്ഥിരം ജീവനക്കാർക്ക് മണിക്കൂറിൽ കുറഞ്ഞത് 15 ഡോളറാണ് ആമസോൺ വേതനം നൽകുന്നത്. 

സീറ്റിൽ: തങ്ങളുടെ താത്കാലിക ജീവനക്കാരിൽ 1.25 ലക്ഷം പേരെ സ്ഥിരപ്പെടുത്താൻ ആമസോൺ തീരുമാനിച്ചു. ആകെ 1.75 ലക്ഷം താത്കാലിക ജീവനക്കാരിൽ അരലക്ഷം പേർക്ക് തങ്ങളുടെ മുൻ ജോലിയിലേക്ക് തിരികെ പോവുകയോ ആമസോണിൽ തന്നെ സീസണൽ, അല്ലെങ്കിൽ പാർട്ട് ടൈം ജോലികൾ ചെയ്യുകയോ ആവാം.

തങ്ങളുടെ ആറ് ലക്ഷത്തോളം വരുന്ന സ്ഥിരം ജീവനക്കാർക്ക് മണിക്കൂറിൽ കുറഞ്ഞത് 15 ഡോളറാണ് ആമസോൺ വേതനം നൽകുന്നത്. മാർച്ചിലാണ് കൂടുതൽ പേരെ ജോലിക്കെടുക്കുന്നതായി പ്രഖ്യാപിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരുന്നു തീരുമാനമെങ്കിലും ഇപ്പോൾ ഇവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്ഥിരം ജീവനക്കാർക്ക് മികച്ച വേതനത്തിന് പുറമെ കരിയർ ചോയ്‌സ് പോലുള്ള പരിശീലന പരിപാടികളിലും പങ്കെടുക്കാവുന്നതാണ്. ആമസോണിൽ ഉയർന്ന ജോലിക്കും മറ്റ് സ്ഥാപനങ്ങളിൽ മികച്ച തൊഴിലവസരത്തിനും ഇത് പ്രയോജനം ചെയ്യും.
 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്