ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യ 20,000 പേർക്ക് തൊഴിൽ നൽകും

By Web TeamFirst Published Jun 28, 2020, 7:47 PM IST
Highlights

താത്കാലികമായി ജോലിക്കെടുക്കുന്നവരുടെ തൊഴിൽ സമയത്തെ പ്രകടനം നോക്കി, അവരിൽ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയിൽ നിലനിർത്തുമെന്നും കമ്പനി വ്യക്തമാക്കി.

ദില്ലി: ഇ-കോമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോൺ ഇന്ത്യ 20,000 പേർക്ക് താത്കാലിക തൊഴിൽ നൽകാൻ ആലോചിക്കുന്നു. ഉപഭോക്തൃ സേവന വിഭാഗത്തിലാണ് സീസണലായും താത്കാലികമായും ജോലി നൽകാൻ ആലോചിക്കുന്നത്.

അടുത്ത ആറ് മാസം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.  ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയ്‌ഡ, കൊൽക്കത്ത, ജയ്‌‍പൂർ, ഛണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലഖ്‌നൗ എന്നിവിടങ്ങളിലാണ് തൊഴിലവസരം ഉണ്ടാവുക.

ആമസോണിന്റെ വെർച്വൽ കസ്റ്റമർ സർവീസിന്റെ ഭാഗമായിരിക്കും അധികം ജോലികളും. വർക്ക് ഫ്രം ഹോം ഓപ്ഷനും ഉണ്ടാകും. ഇമെയിൽ, ചാറ്റ്, സോഷ്യൽ മീഡിയ, ഫോൺ എന്നീ മാധ്യമങ്ങളിലൂടെ ഉപഭോക്തൃ സേവനമാണ് ലക്ഷ്യം. 12ാം ക്ലാസ് പാസായവർക്ക് അവസരം നൽകാനാണ് ആലോചന. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അല്ലെങ്കിൽ കന്നട എന്നീ ഭാഷകൾ അറിയുന്നവരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. 

താത്കാലികമായി ജോലിക്കെടുക്കുന്നവരുടെ തൊഴിൽ സമയത്തെ പ്രകടനം നോക്കി, അവരിൽ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയിൽ നിലനിർത്തുമെന്നും കമ്പനി വ്യക്തമാക്കി.

click me!