ഉത്സവ സീസണിന് മുൻപ് രാജ്യത്ത് പത്ത് വെയർഹൗസുകൾ കൂടി തുറക്കുമെന്ന് ആമസോൺ

By Web TeamFirst Published Jul 24, 2020, 12:38 PM IST
Highlights

ഫ്ലിപ്കാർട്ടിന് ഹരിയാനയിൽ മാത്രം 12 വെയർഹൗസുകളുണ്ട്. 

ദില്ലി: രാജ്യത്ത് 10 പുതിയ വെയർ ഹൗസുകൾ കൂടി തുറക്കാൻ ആമസോൺ ഇന്ത്യ തീരുമാനിച്ചു. ഫുൾഫില്ലിങ് സെന്റർ എന്നാണ് ഇതിന് ആമസോൺ തന്നെ പേരിട്ടിരിക്കുന്നത്. ഉപഭോക്തൃ സേവനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ദില്ലി, മുംബൈ, ബെംഗളൂരു, പാറ്റ്ന, ലഖ്‌നൗ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലുധിയാന, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുക. ഇതോടെ ഫുൾഫില്ലിങ് കേന്ദ്രങ്ങളുടെ എണ്ണം 15 സംസ്ഥാനങ്ങളിലായി 60ലേക്കെത്തും.

ഇതിലൂടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കേന്ദ്രങ്ങളിൽ ഫർണിച്ചറുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൂടുതൽ സൗകര്യമുണ്ടാകും.

ഫ്ലിപ്കാർട്ടിന് ഹരിയാനയിൽ മാത്രം 12 വെയർഹൗസുകളുണ്ട്. കൊവിഡിന് മുൻപുള്ള വിൽപ്പനയിലേക്ക് ആമസോണിലെയും ഫ്ലിപ്‌കാർട്ടിലെയും വിപണനം വർധിച്ചിട്ടുണ്ട്. ഇത് വലിയ പ്രതീക്ഷയോടെയാണ് കമ്പനികൾ കാണുന്നത്. ആമസോൺ പ്രൈം ഡേ സെയിൽ ആഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് നടക്കുക.
 

click me!