ഇന്ത്യയിലെ ചെറുകിട ഉൽപ്പാദകർക്ക് അവസരമൊരുക്കി ആമസോൺ പ്രൈം ഡേ; 2,400 പുതിയ ഉൽപ്പന്നങ്ങളെത്തും

By Web TeamFirst Published Jul 18, 2021, 11:36 PM IST
Highlights

ജൂലൈ 26, 27 തീയതികളിലാണ് പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. 

ദില്ലി: സ്റ്റാർട്ടപ്പുകളും സ്ത്രീ സംരംഭകരുടെ സ്ഥാപനങ്ങളും നെയ്ത്തുശാലകളും അടക്കം രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള 2400 ഉൽപ്പന്നങ്ങൾ പ്രൈം ഡേ സെയിലിൽ പുതുതായി അവതരിപ്പിക്കുമെന്ന് ആമസോൺ. നൂറ് സ്ഥാപനങ്ങളിൽ നിന്നാവും ഇത്രയധികം പുതിയ ഉൽപ്പന്നങ്ങളെത്തുക. 

ജൂലൈ 26, 27 തീയതികളിലാണ് പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് ഹോം ആന്റ് കിച്ചൺ, ഫാഷൻ, ബ്യൂട്ടി, ജ്വല്ലറി, സ്റ്റേഷനറി, ലോൺ ആന്റ് ഗാർഡൻ, ഗ്രോസറി, ഇലക്ട്രോണിക്സ് കാറ്റഗറികളിലായി ഉൽപ്പന്നങ്ങൾ ഉണ്ടാകും.

രാജ്യത്തെ 450 നഗരങ്ങളിൽ നിന്നായി 75000 ലോക്കൽ ഷോപ്പുകൾ പുതുതായി പ്രൈം ഡേ സെയിലിന്റെ ഭാഗമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് വലിയ തോതിൽ ഡിമാന്റ് ഉണ്ടാകുന്നതാണ് പതിവ് പ്രൈം ഡേ വിൽപ്പന ദിവസങ്ങളിലെ കാഴ്ച. അതിനാൽ തന്നെ ഇത് നിലനിർത്താൻ ഉദ്ദേശിച്ചാണ് കമ്പനി പരമാവധി പുതിയ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!