അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് കമ്പനി പൊപയെസ് ഇന്ത്യയിലേക്ക്

By Web TeamFirst Published Mar 25, 2021, 10:43 AM IST
Highlights

ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലുമായി വരും വര്‍ഷങ്ങളില്‍ നൂറ് കണക്കിന് പൊപയെസ് ഹോട്ടലുകള്‍ തുറക്കുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.
 

ദില്ലി: അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയയായ പൊപയെസ് ഇന്ത്യയിലേക്ക്. ജൂബിലന്റ് ഫുഡ് വര്‍ക്‌സ് ലിമിറ്റഡാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഉണ്ടായത്. റെസ്റ്റോറന്റ് ബ്രാന്റ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹസ്ഥാപനമായ പിഎല്‍കെ എപിഎസി പ്രൈവറ്റ് ലിമിറ്റഡുമായി പൊപയെസ് ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലുമായി വരും വര്‍ഷങ്ങളില്‍ നൂറ് കണക്കിന് പൊപയെസ് ഹോട്ടലുകള്‍ തുറക്കുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളാണ് പൊപയെസിന്റെ പ്രത്യേകത. വരും വര്‍ഷങ്ങളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

1972 ല്‍ ഓര്‍ലാന്‍സില്‍ ആരംഭിച്ചതാണ് പൊപയെസ് ബ്രാന്റ്. 45 വര്‍ഷത്തെ ചരിത്രമാണ് ഇവര്‍ക്കുള്ളത്. 25 രാജ്യങ്ങളിലായി 3400 ഓളം റെസ്റ്റോറന്റുകളാണ് നിലവില്‍ പൊപയെസിനുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെയാണ് സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലന്റ്, ചൈന, ബ്രസീഷ, ശ്രീലങ്ക, ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍ കകമ്പനി പുതിയ റസ്റ്റോറന്റുകള്‍ തുറന്നത്.
 

click me!