അമൃത ആര്‍ട്സ്‌ ആന്റ്‌ സയന്‍സസ്‌ കൊച്ചി ക്യാമ്പസ്സില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍

By Web TeamFirst Published Jul 21, 2020, 11:29 PM IST
Highlights

അക്കാദമിക രംഗത്തെ മികവിനോടൊപ്പം, ഒരു വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വ വികസനത്തിനും മൂല്യാധിഷ്ഠിത സ്വഭാവരൂപീകരണത്തിനും അമൃത ഈന്നല്‍ നല്‍കുന്നു. പ്രശാന്തസുന്ദരമായ ഇടപ്പള്ളി (ബഹ്മസ്ഥാനത്താണ്‌ കൊച്ചി ക്യാമ്പസ്സിലെ ആര്‍ട്സ്‌ ആന്റ സയന്‍സസ്‌ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌.

സേവനത്തിന്റെ ഗുണമേന്മകൊണ്ട്‌ പ്രശസ്തമായ അമൃത വിശ്ചവിദ്യാപീഠം സര്‍വ്വകലാശാലയുടെ മുഖ്യ ആകര്‍ഷണം അതാത്‌ മേഖലയിലെ വിദഗ്ദ്ധരുടെ പിന്തുണയാണ്‌. ഐടി, ബിസിനസ്‌, കോമേഴ്സ്‌, മാനേജ്മെന്റ്‌, ഇംഗ്ലീഷ്‌ സാഹിത്യം, ഫിനാന്‍സ്‌, മാത്തമാറ്റിക്സ്‌, ബ്രോഡ്കാസ്റ്റ്‌, വിഷ്വല്‍, പ്രിന്റ്‌ മീഡിയ എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയവരാണ്‌ ഇവിടുത്തെ അധ്യാപകര്‍. അക്കാദമിക രംഗത്തെ മികവിനോടൊപ്പം, ഒരു വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വ വികസനത്തിനും മൂല്യാധിഷ്ഠിത സ്വഭാവരൂപീകരണത്തിനും കൂടി അമൃത ഈന്നല്‍ നല്‍കുന്നു.

ഹരിത ക്യാമ്പസ്സിന്‌ മുഖമുദ്രയായി, പ്രശാന്തസുന്ദരമായ ഇടപ്പള്ളി (ബഹ്മസ്ഥാനത്താണ്‌ കൊച്ചി ക്യാമ്പസ്സിലെ ആര്‍ട്സ്‌ ആന്റ സയന്‍സസ്‌ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌.


 
നൂതന പ്രവണതകളെ നിരീക്ഷിച്ച്‌, മാറ്റങ്ങള്‍ സിലബസ്സില്‍ വരുത്തുന്നതിലൂടെ എല്ലാ കോഴ്‌സുകളുടെയും പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാക്കുവാൻ അമൃത വിശ്വവിദ്യാപീഠത്തിനു സാധിക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി മിനിസ്ട്രി ഓഫ്‌ ഹ്യൂമന്‍ റിസോഴ്‌സസ്‌ ആന്റ് ഡവലപ്മെന്റിന്റെ റാങ്കിങ്ങില്‍ രാജ്യത്തെ മികച്ചു നാലാമത്തെ സര്‍വകലാശാലയായി അമൃത വിശ്വവിദ്യാപീഠം തിരഞ്ഞെടുക്കപ്പെട്ടു.

ക്യാമ്പസ്‌ പ്ലേസ്മെന്റില്‍ ഉന്നതവിജയം കാഴ്ചവയ്ക്കുന്ന കൊച്ചി അമൃത ആര്‍ട്സ്‌ ആന്റ്‌ സയന്‍സസ്‌ കോളേജില്‍ അതിന്‌ തയ്യാറെടുക്കുന്നതിനും സോഫ്റ്റ്‌ സ്കില്‍ പരിപോഷിപ്പിക്കുന്നതിനും ആയി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ്‌ ആന്റ്‌ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്‌ ഡിപാര്‍ട്മെന്റ കോളേജിന്റെ സവിശേഷതയാണ്‌. എല്ലാ വര്‍ഷവും എഴുപത്തിയഞ്ചോളം കമ്പനികള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലേസ്മെന്റ്‌ നല്‍കിവരുന്നു.

“മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന, മത്സരം നിറഞ്ഞ ലോകത്ത്‌ ഏറ്റവും പുതിയ സാങ്കേതികജ്ഞാനം നേടാന്‍ ഇവിടെ നിന്നായി. എംസിഎ പഠനകാലത്തെ അറിവ്‌ കമ്പനിയില്‍ ഉന്നത നിലയിലെത്തുവാന്‍ സഫായകമായി.” CERNER -ല്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറും അമൃതയിലെ കമ്പ്യൂട്ടര്‍ സയന്‍സ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നിഖില്‍ കെ.എസ്‌ അഭിപ്രായപ്പെടുന്നു.

അമൃതയില്‍ത്തന്നെ ബി.കോം പഠിച്ച അപര്‍ണ അനീബിനു എം.കോമിന്‌ എവിടെ ചേരണമെന്ന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല : “കോളേജിലെ അന്തരീക്ഷം എന്റെ സ്വഭാവത്തില്‍ ഒരുപാട്‌ മാറ്റങ്ങള്‍ വരുത്തി. ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഇതുതന്നെയാണ്‌ പ്ലേസ്മെന്റ്‌ കിട്ടുന്നതിനും സഹായകമായത്‌". ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍സി, എന്‍ സി എഫ്‌ എം, എന്‍ ഐ എസ്‌ എം എന്നീ പരീക്ഷകള്‍ക്കായി സിപിടി, ഐപിസിസി എന്നിവ കൂടാതെ ടാലി എന്റര്‍പ്രൈസിംഗ്‌ സോഫ്റ്റ്‌വെയറിലും ഇവിടെ വിദഗ്ദ്ധ പരിശീലനം നല്‍കുന്നു.

“ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, എഡിറ്റിംഗ്‌ സോഫ്റ്റ്‌വെയറുകള്‍ എന്നിവയെകുറിച്ചുള്ള സാങ്കേതിക പരിജ്ഞാനം ഇവിടെ നിന്ന്‌ ലഭിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളിലെ സന്ദര്‍ശനവും ഇന്റേണ്‍ഷിപ്‌ പരിശീലനവും ഏറെ അറിവു പകര്‍ന്നു"- അമൃതയില്‍ നിന്ന്‌ ജര്‍ണലിസം പൂര്‍ത്തിയാക്കി പ്രമുഖ ഇംഗ്ലീഷ്‌ ഓണ്‍ലൈന്‍ മീഡിയയില്‍ കണ്ടന്റ് റൈറ്റര്‍ ആയി ജോലി നോക്കുന മിഥിലയുടെ അഭിപ്രായമാണിത്‌. മെഡിക്കല്‍ എന്‍ട്രൻസിനു‌ മികച്ചു റാങ്ക് കിട്ടിയിട്ടും അത്‌ വേണ്ടെന്നു വച്ച്‌ അമൃതയില്‍ ബിഎസ്സി വിഷ്വല്‍ മീഡിയക്കു ചേര്‍ന്ന കണ്ണൂരുകാരി സൗമ്യയുടെ കഥയും വ്യത്യസ്തമല്ല. 

പ്ലസ്ടുവിനു ശേഷം ഇംഗ്ലീഷില്‍ ഉപരിപഠനം നടത്തണം എന്നായിരുന്നു മീര കല്യാണിയുടെ ആഗ്രഹം. “ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിട്ടയാര്‍ന്ന ജീവിതചര്യകള്‍ എന്റെ സ്വഭാവത്തെ പാകപ്പെടുത്തുവാന്‍ സഫായിച്ചു. യുജിസി നെറ്റിനും മറ്റും തയ്യാറെടുക്കുവാന്‍ ഇവിടെ നിന്ന്‌ കോച്ചിംഗ്‌ ലഭിക്കുന്നുണ്ട്‌. ഇപ്പോള്‍ ഇവിടെത്തന്നെ പിഎച്ച്ഡിക്ക്‌ ചേരുവാനുള്ള തയ്യാറെടുപ്പിലുമാണ്‌."

അന്തര്‍ദേശീയ ശ്രദ്ധ നേടിയിട്ടുള്ള ഗവേഷണങ്ങളാണ്‌ മാത്തമാറ്റിക്സ്‌ ഡിപാര്‍ട്മെന്റില്‍ നടക്കുന്നത്‌. SPSS, R, MATLAB എന്നിവയില്‍ പരിശീലനവും നല്‍കുന്നു. ഇവിടുത്തെ സിലബസ്‌ നല്ല നിലവാരം പുലര്‍ത്തുന്നു എന്നാണ്‌ ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി മാത്തമാറ്റിക്സിന്‌ പഠിക്കുന്ന അക്ഷരയുടെ അഭിപ്രായം. ഡിജിറ്റല്‍ ലൈബ്രറിയും, ഇ-ബുക്കുകളും IEEE ജര്‍ണലുകളും ഉള്‍പ്പെടെ മിക്ക അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാണ്‌.

1400 പേര്‍ പഠിക്കുന്ന ഇവിടുത്തെ അക്കാദമിക ഉന്നതിയ്ക്കായി ഗവേഷണ പദ്ധതികള്‍ സഹായകമായിട്ടുണ്ട്‌. ഗവേഷണ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നിരവധി (പ്രബന്ധങ്ങള്‍ ദേശീയ- അന്തര്‍ദേശീയ ജര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുവാന്‍ അവര്‍ക്ക്‌ അവസരവും ലഭിച്ചിട്ടുണ്ട്‌.

ആര്‍ട്‌സ്‌ &: സയന്‍സ്‌ കൊച്ചി ക്യാമ്പസ്സിലെ പഠനത്തിലൂടെ ധന്യമായ ഒരു ജീവിതത്തിനു വഴിയൊരുക്കാന്‍ B.Com  ഉം M. Com ഉം ഇവിടെ ചെയ്ത്‌ Royal Bank of Scotland, KPMG, BNP Paribas, Axis Bank തുടങ്ങിയ കമ്പനികളില്‍ ക്യാമ്പസ്സ്‌ പ്ലേസ്മെന്റ്‌ ലഭിച്ച പ്രിയം, ശില്ല, വിഷ്ണു, സരീന എന്നിവര്‍ക്ക്‌ സാധ്യമായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌, വിളിക്കുക 0484. 280 2000 (www.amrita.edu/asas/kochi/)

COURSES offered in the Campus

Under Graduate Programme (3 Years - 6 Semesters) - For Girls Only B.Com. {Taxation & Finance)
B.Com. {Finance & IT)
B.B.A. (Logistics Management)
B.Sc. {Visual Media)

Integrated UG-PG Programme (5 Years - 10 Semesters) Exit option with Degree after 6" Semester 
Integrated B.C.A.-M.C.A. - For Girls Only
Integrated B.A.-M.A. {English Language & Literature) - For Girls Only
Integrated B.Sc.-M.Sc. (Mathematics) - Boys & Girls

Post Graduate Programme (2 Years - 4 Semesters) - Boys & Girls MCA
M.Com. {Finance & Systems)
M.F.A. {Visual Media) Applied Art & Advertising
M.A. {Visual Media & Communication)
M.A. (Journalism & Mass Communication)
M.A. {English Language & Literature)
M.Sc. (Mathematics)

Research Programme - Boys & Girls

M.Phil. (1 Year - 2 Semesters / 2 Years - 4 Semesters) 
Computer Science & IT, Commerce & Management, Visual Media & Communication English Language & Literature, Mathematics

Ph.D. {Full Time — Regular) 
Computer Science & IT, Commerce & Management, Visual Media & Communication English Language & Literature, Mathematics

For details, please contact,

Amrita School of Arts & Sciences Brahmasthanam, Edappally North P.O., Kochi, Kerala 682024

0484 280 2000 
admissions.asaskochi@amrita.edu 
www.amrita,edu/asas/kochi

Apply Online: aoap.amrita,edu/kochi 
 

click me!