‘ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളം’ മലയാളികൾക്ക് സമ്മാനിച്ച് ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർ ഗാർഡ്

By Web TeamFirst Published Aug 25, 2023, 8:50 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളം എന്ന റെക്കോഡ് സ്വന്തമാക്കി ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർ ഗാർഡ് കോഴിക്കോട് തീർത്ത പൂക്കളം.

മലയാളികൾക്ക് ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർ  ഗാർഡിന്റെ ഓണ സമ്മാനമായി ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളം. ഐശ്വര്യത്തിന്റെ പൊന്നോണക്കാലത്ത് മലയാളികൾക്ക് ഹൃദ്യമായ ഓണാശംസകൾ നേർന്ന് അത്തം ദിനത്തിലാണ് ഓണപ്പൂക്കളം ഒരുങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളം എന്ന റെക്കോഡാണ് കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഒരുക്കിയ 40,000 ചതുരശ്രയടി പൂക്കളത്തിലൂടെ ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർ ഗാർഡ് മലയാളികൾക്ക് സമ്മാനിച്ചത്. മുൻ റെക്കോ‍ഡുകൾ തകർത്ത പൂക്കളം, ലിംക ബുക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു.

ഓണത്തിന് പ്രജകളെ കാണാനെത്തുന്ന മഹാബലിയുടെ രൂപത്തിലായിരുന്നു പൂക്കളം. ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനഭാഗമായ പൂക്കളം 40,000 ചതുരശ്രയടിയിൽ ഒരുക്കാൻ പുത്തൻ പൂക്കളും ഇതളുകളുമാണ് ഉപയോഗിച്ചത്. നിരവധി വൊളണ്ടിയർമാർ ചേർന്നാണ് ഈ ഭീമൻ പൂക്കളം ഉണ്ടാക്കിയത്. പല നിറത്തിലും ഭംഗിയിലുമുള്ള ടൺ കണക്കിന് പൂക്കൾ ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ടാണ് പൂക്കളത്തിൽ ചേർത്തത്. 

തറയിൽ അടിക്കാവുന്ന ഏറ്റവും കടുപ്പമുള്ള പെയിന്റ് എന്ന ഖ്യാതിയുള്ള ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർ ഗാർഡിന്റെ തിളങ്ങുന്ന ഫിനിഷിന് മേലാണ് ഈ വമ്പൻ പൂക്കളം ഒരുങ്ങിയത്. ഓണത്തിന് പ്രജകളെ കാണാനെത്തുന്ന മഹാബലിയുടെ രൂപത്തിലായിരുന്നു പൂക്കളം. തികഞ്ഞ ഫിനിഷും നീണ്ടകാലം മങ്ങാത്ത പ്രഭയും നൽകുന്ന അപെക്സ് ഫ്ലോർ ഗാർഡിൽ പൂക്കളം തിളങ്ങി.

നടിമാരായ എസ്തർ അനിൽ, മാളവിക മേനോൻ, ആര്യ ബാബു എന്നിവരും ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളം ഇടാൻ ചേർന്നു. പിന്നാലെ ഭീമൻ പൂക്കളത്തിനൊപ്പം സെൽഫി എടുക്കാനുള്ള തിരക്കായിരുന്നു.

ഓണം പോലെ സുദൃഢമാണ് ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർ ഗാർഡ് - ഓണാഘോഷത്തിനൊപ്പം ചേർന്ന് ഏഷ്യൻ പെയിന്റ്സ് എം.ഡി അമിത് സിംഗ്ലെ പറഞ്ഞു. “മഹാബലിയെപ്പോലെ ദീർഘകാലം ഒളിമങ്ങാത്തതും കരുത്തുള്ളതും തിളക്കമുള്ളതുമാണ് ഫ്ലോർ പെയിന്റ്”- എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വരാന്തകൾക്കും മുറ്റത്തെ തറകൾക്കും നിറവും സംരക്ഷണവും നൽകുന്ന ഏഷ്യൻ പെയിന്റ്സ് അപെക്സ് ഫ്ലോർഗാർഡ് ദീർഘകാലം ഈടുനിൽക്കുന്ന സുരക്ഷയാണ് നൽകുന്നത്. കാലപ്പഴക്കം തറകളെ തീരെ ബാധിക്കാതെ ഈ ഫ്ലോർ പെയിന്റ് പ്രതലം സംരക്ഷിക്കുന്നു. എല്ലാത്താരം തറകൾക്കും യോജിച്ച സംരക്ഷണ കവചമാണ് അപെക്സ് ഫ്ലോർ ഗാർഡിന്റെ വാഗ്ദാനം.
 

click me!