ഇനി ടെറസ്സ് ലീക്ക് ആകില്ല: സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫിന് രൺബീര്‍ കപൂറിന്‍റെ ജുഗൽബന്ദി

Published : May 31, 2023, 01:14 PM IST
ഇനി ടെറസ്സ് ലീക്ക് ആകില്ല: സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫിന് രൺബീര്‍ കപൂറിന്‍റെ ജുഗൽബന്ദി

Synopsis

മഴയെത്തും മുൻപെ നിങ്ങളുടെ വീടിന്‍റെ മേൽക്കൂരയും വാട്ടര്‍പ്രൂഫ് ചെയ്യാം. ഒരു ഫോൺകോളിലൂടെ സേവനം ഉറപ്പാക്കാം. വിളിക്കൂ - 80504 80504.

പൊള്ളുന്ന വേനൽ അവസാനിക്കുന്നു, ഇനി നിലയ്ക്കാത്ത മൺസൂൺ മഴയുടെ വരവാണ്. മഴക്കാലത്ത് സ്വന്തം ടെറസ്സിലെ വാട്ടര്‍ ലീക്കേജും പെയിന്‍റ് പൊളിഞ്ഞിളകലും എല്ലാവരുടെയും തലവേദനയാണ്. സ്ഥിരമായി ഈ പ്രശനം അലട്ടുന്നവര്‍ക്ക് ഒരു സ്ഥിരം സൊല്യൂഷനാണ് ഏഷ്യന്‍ പെയിന്‍റ്സിന്‍റെ സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫ് (SmartCare Damp Proof). 

വാട്ടര്‍പ്രൂഫിങ്ങിന് നീണ്ടുനിൽക്കുന്ന സൊല്യൂഷനായ സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫ് മൺസൂൺ കാലത്തെ റൂഫ് ലീക്കേജുകളെ ഫലപ്രദമായി തടയും. ട്രിപ്പിൾ ലെയര്‍ ഫ്ലെക്സ് ആര്‍മര്‍ ടെക്നോളജിയുള്ള സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫ് വിള്ളലുകള്‍ പഴുതില്ലാതെ അടയ്ക്കുന്ന ശക്തമായ പശയാണ്. എട്ട് വര്‍ഷത്തെ വാറണ്ടിയിൽ എത്തുന്ന ഈ ഉൽപ്പന്നം നിരന്തരം കെമിക്കൽ വാട്ടര്‍പ്രൂഫിങ്ങ് എന്ന ശല്യവും ഒഴിവാക്കും.

സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫിന്‍റെ ശക്തി തെളിയിക്കാന്‍ രസകരമായ ഒരു പരസ്യം ഏഷ്യന്‍ പെയിന്‍റ്സ് പുറത്തിറക്കി. ബോളിവുഡ് താരവും ഏഷ്യന്‍ പെയിന്‍റ്സ് ബ്രാൻഡ് അംബാസഡറുമായ രൺബീര്‍ കപൂറും നടൻ മനോജ് പഹ്വയുമാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. 

കവ്വാലി ഉസ്താദായ പഹ്വ നടത്തുന്ന വാര്‍ഷിക കവ്വാലി സംഗീത പരിപാടിയിൽ അതിഥിയാണ് രൺബീര്‍ കപൂര്‍. പക്ഷേ, വര്‍ഷാവര്‍ഷം കെമിക്കൽ വാട്ടര്‍പ്രൂഫിങ് ചെയ്ത റൂഫ് ഉസ്താദിനെ നാണംകെടുത്തുന്നു. സംഗീതത്തിലൂടെ ഉസ്താദിനെ രൺബീര്‍ പരിഹസിക്കുന്നു. ഇതിന് അറുതി വരുത്താന്‍ ഏഷ്യന്‍ പെയിന്‍റ്സ് സ്മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫ് ആണ് ഉസ്താദ് ഉപയോഗിക്കുന്നത്. പിന്നാലെ സ്നേഹത്തോടെ ഏഷ്യന്‍ പെയിന്‍റ്സ് സ്‍മാര്‍ട്ട്കെയര്‍ ഡാംപ് പ്രൂഫിനെ പുകഴ്ത്തി രണ്ടുപേരും ഒരു ജുഗൽബന്ദി പാടുകയാണ്.

മൺസൂൺ മഴയെത്തുന്നതിന് മുൻപെ ലീക്കേജുകള്‍ തടയേണ്ടതിന്‍റെ പ്രാധാന്യമാണ് പരസ്യം പറയുന്നത്. നിങ്ങളുടെ വീടിന്‍റെ മേൽക്കൂരയും വാട്ടര്‍പ്രൂഫ് ചെയ്യാം. ഒരു ഫോൺകോളിലൂടെ സേവനം ഉറപ്പാക്കാം. വിളിക്കൂ - 80504 80504.
 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്