ബജാജ് ഓട്ടോയുടെ ആകെ വില്‍പ്പനയില്‍ ഇടിവ്

Published : Feb 04, 2020, 02:18 PM IST
ബജാജ് ഓട്ടോയുടെ ആകെ വില്‍പ്പനയില്‍ ഇടിവ്

Synopsis

മൊത്തം ആഭ്യന്തര വിൽപ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റിലെത്തി. 

മുംബൈ: ബജാജ് ഓട്ടോയിൽ ജനുവരി മാസം മൊത്തം വിൽപ്പനയിൽ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആകെ വില്‍പ്പന 3,94,473 യൂണിറ്റായി കുറഞ്ഞു. 2019 ജനുവരിയിൽ കമ്പനി മൊത്തം 4,07,150 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നതായി ബജാജ് ഓട്ടോ പ്രസ്താവനയിൽ പറഞ്ഞു.

മൊത്തം ആഭ്യന്തര വിൽപ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റിലെത്തി. മുൻ വർഷം ഇത് 2,31,461 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിൽ ഇരുചക്രവാഹന വിൽപ്പന കഴിഞ്ഞ മാസം 1,57,796 യൂണിറ്റായിരുന്നു. 2019 ജനുവരിയിൽ 203,358 യൂണിറ്റുകളിൽ നിന്ന് 22.4 ശതമാനം ഇടിവ്.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ