ഇരുചക്ര വാഹന വിപണിയെയും കൊറോണ പിടികൂടി, ബജാജ് ഓട്ടോയ്ക്ക് വൻ വിൽപ്പന ഇടിവ് !

By Web TeamFirst Published Apr 3, 2020, 1:05 PM IST
Highlights

മൊത്തം ആഭ്യന്തര വിൽപ്പന 55 ശതമാനം ഇടിഞ്ഞു. 

മുംബൈ: ബജാജ് ഓട്ടോ ലിമിറ്റഡ് വിൽ‌പനയിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാർച്ച് മാസത്തെ കമ്പനിയുടെ ആകെ വിൽപ്പന 2,42,57 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,93,351 ആയിരുന്നു.

മൊത്തം ആഭ്യന്തര വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 1,16,541 യൂണിറ്റായി. 2019 മാർച്ചിൽ ഇത് 2,59,185 യൂണിറ്റായിരുന്നു. ബജാജ് ഓട്ടോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ മൊത്ത ഇരുചക്രവാഹന വിൽപ്പന 35 ശതമാനം ഇടിഞ്ഞ് 2,10,976 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 3,23,538 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന കഴിഞ്ഞ മാസം വിൽപ്പന 98,412 യൂണിറ്റായിരുന്നു. 2019 മാർച്ചിൽ ഇത് 2,20,213 യൂണിറ്റായിരുന്നു. 55 ശതമാനം ഇടിവാണ് ഈ സെക്ടറിൽ രാജ്യത്തുണ്ടായത്. 

2018-19 ൽ 50,19,503 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിൽപ്പന നടത്തിയ ബജാജ് ഓട്ടോ, 2019-20 ൽ വിൽപ്പനയിൽ 8 ശതമാനം ഇടിവോടെ 46,15,212 യൂണിറ്റിലേക്ക് എത്തി. കൊറോണയും രാജ്യത്തെ ഉപഭോ​ഗ നിരക്കിലുണ്ടായ ഇടിവുമാണ് പ്രധാനമായും കമ്പനിയുടെ വിൽപ്പന ഇടിവിന് കാരണം.  

click me!