ഫർണീച്ചറുകൾക്ക് മോടി കൂട്ടാൻ ഇംപീരിയ ബ്രീത്ത് ഈസി

Published : Mar 09, 2022, 08:37 PM ISTUpdated : Mar 09, 2022, 09:59 PM IST
ഫർണീച്ചറുകൾക്ക് മോടി കൂട്ടാൻ ഇംപീരിയ ബ്രീത്ത് ഈസി

Synopsis

പ്രതലത്തിൽ പെട്ടെന്ന് പടരുന്നതും ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഒന്നും ഇല്ലാത്തതും ആന്റി മൈക്രോബിയൽ ആയതുമായ വാട്ടർ ബേസ്ഡ് വൂഡ് കോട്ടിങ് ആണ് ഇംപീരിയ ബ്രീത്ത് ഈസി. ഫർണീച്ചറുകൾ  പുതിയതോ പഴയതോ ആയിക്കൊള്ളട്ടെ, അവയ്‌ക്കെല്ലാം മികച്ച നാച്ചുറൽ ഫിനിഷിങ് ആണ് ഇംപീരിയ ബ്രീത്ത് ഈസി നൽകുന്നത്.

 

കെട്ടിടങ്ങൾക്ക് അകത്തും പുറത്തുമുള്ള ഫർണീച്ചർ ഏതുമായിക്കൊള്ളട്ടെ അവയുടെ പൊളിഷിങ് എളുപ്പമാക്കാൻ ബെർജർ പെയിന്റ്സ് അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് ഇംപീരിയ ബ്രീത്ത് ഈസി. ഫർണീച്ചറുകൾക്ക് മോടി കൂട്ടുക മാത്രമല്ല മതിയായ സുരക്ഷിതത്വവും ഈടും നിലനിർത്താനും ഈ വൂഡ് കോട്ടിങ് സഹായിക്കും.

പ്രതലത്തിൽ പെട്ടെന്ന് പടരുന്നതും ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഒന്നും ഇല്ലാത്തതും ആന്റി മൈക്രോബിയൽ ആയതുമായ വാട്ടർ ബേസ്ഡ് വൂഡ് കോട്ടിങ് ആണ് ഇംപീരിയ ബ്രീത്ത് ഈസി. ഫർണീച്ചറുകൾ  പുതിയതോ പഴയതോ ആയിക്കൊള്ളട്ടെ, അവയ്‌ക്കെല്ലാം മികച്ച നാച്ചുറൽ ഫിനിഷിങ് ആണ് ഇംപീരിയ ബ്രീത്ത് ഈസി നൽകുന്നത്. ഇതിന്റെ ക്ലിയർ, സ്റ്റെയിൻഡ്, പിഗ്മെന്റഡ് എന്നീ വ്യത്യസ്ത വൂഡ് കോട്ടുകൾ  വ്യത്യസ്തമായ ഭംഗിയും പ്രൗഢിയും ഏകുന്നു.

പൊതുവെ ഫർണീച്ചറുകൾക്ക്  പെ യിൻ്റിങും പോളിഷിഗും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ബ്രീത്ത് ഈസി ഉപയോഗിക്കുമ്പോൾ ഉണ്ടാവില്ല.  പഴയ ഫർണീച്ചറിന്റെ റീപെയിന്റിങ് അല്ലെങ്കിൽ റീ പോളിഷിങ് ആണെങ്കിലും പുതിയ ഫർണീച്ചറുകൾക്ക് ആണെങ്കിലും സ്പ്രേ പെയിൻ്റോ മറ്റോ ഉപയോഗിക്കാതെ ബ്രഷ് ഉപയോഗിച്ച്  ചെയ്യാം എന്നതും ചെറിയ രീതിയിൽ ഉള്ള സാൻഡിങ് ചെയ്ത ശേഷം പഴയ പെയി ന്റിങ്ങിനും പോളിഷിങ്ങിനും മുകളിൽ  ചെയ്യാൻ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

അത്യാധുനിക ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതായതിനാൽ കൂടുതൽ കവറേജ് കിട്ടും എന്നതിനാൽ സാമ്പത്തികമായും ലാഭകരമാണ് ഇംപീരിയ ബ്രീത്ത് ഈസി. വളരെ വേഗത്തിൽ പെയിന്റിംഗ് പൂർത്തിയാക്കാം എന്നത് സമയ ലാഭവും നൽകുന്നു. ഇംപീരിയ ബ്രീത്ത് ഈസിയുടെ ആന്റി മൈക്രോബിയൽ സംവിധാനം ഫർണീച്ചറിൽ ഫംഗൽ ബാധ പോലുള്ള പ്രശ്നങ്ങൾക്ക് തടയിടുകയും 99.9 % അണുക്കളിൽ നിന്ന് ഫർണിച്ചറുകൾക്കും അത് ഉപയോഗിക്കുന്നവർക്കും സംരക്ഷണവും നൽകുന്നു.

 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്