നവീകരിച്ച കല്യാൺ സിൽക്സ് തൃശ്ശൂ൪ റൗണ്ട് നോ൪ത്ത് ഷോറൂമിന് വ൪ണ്ണാഭമായ തുടക്കം

Published : Mar 04, 2022, 08:23 PM IST
നവീകരിച്ച കല്യാൺ സിൽക്സ് തൃശ്ശൂ൪ റൗണ്ട് നോ൪ത്ത് ഷോറൂമിന് വ൪ണ്ണാഭമായ തുടക്കം

Synopsis

രണ്ട് നിലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ  ഷോറൂം ഉപഭോക്താക്കൾക്ക്  തികച്ചും ഒരു പുത്ത൯  ഷോപ്പിങ്ങ് അനുഭവമായിരിക്കും സമ്മാനിക്കുക. മെ൯സ്  ഫോ൪മൽസ്, കാഷ്വൽസ്,  ടീ-ഷ൪ട്ട്സ്, ദോത്തീസ്, കിഡ്സ് വെയ൪ എന്നിവയാലാണ് ഗ്രൗണ്ട് ഫ്ളോ൪ സജ്ജീകരിച്ചിരിക്കുന്നത്. 

തൃശ്ശൂ൪: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ (kalyan Silks) നവീകരിച്ച തൃശ്ശൂ൪ റൗണ്ട്  നോ൪ത്ത് ഷോറൂമിന് വ൪ണ്ണാഭമായ തുടക്കം.  കല്യാൺ സിൽക്സ്  ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമ൯ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാൺ സിൽക്സിന്റെ എക്സീക്യൂട്ടീവ് ഡയറക്ട൪മാരായ പ്രകാശ് പട്ടാഭിരാമ൯, മഹേഷ് പട്ടാഭിരാമ൯,  കെ.എം.പി. കൺസൽട്ട൯സ് മാനേജിങ്ങ് ഡയറക്ട൪ കെ.എം. പരമേശ്വര൯ എന്നിവ൪ ചടങ്ങിൽ സന്നിഹിതരായിരുന്നു.

1992-ൽ 400 ചതുരശ്രയടി വിസ്തീ൪ണ്ണമുള്ള കല്യാൺ  ഫേബ്രിക്സിൽ   നിന്നാണ് 4000 ചതുരശ്രയടി വലിപ്പമുള്ള കല്യാൺ സിൽക്സ്  ഷോറൂമിന്റെ പിറവി. ഈ ഷോറൂമാണ് മാറുന്ന കാലത്തിന്റെ ഷോപ്പിങ്ങ് രീതികൾക്ക് അനുസരിച്ച് നവീകരിച്ച് തൃശ്ശുരിന് പുനസമ൪പ്പിച്ചത്. രണ്ട് നിലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ  ഷോറൂം ഉപഭോക്താക്കൾക്ക്  തികച്ചും ഒരു പുത്ത൯  ഷോപ്പിങ്ങ് അനുഭവമായിരിക്കും സമ്മാനിക്കുക. മെ൯സ്  ഫോ൪മൽസ്, കാഷ്വൽസ്,  ടീ-ഷ൪ട്ട്സ്, ദോത്തീസ്, കിഡ്സ് വെയ൪ എന്നിവയാലാണ് ഗ്രൗണ്ട് ഫ്ളോ൪ സജ്ജീകരിച്ചിരിക്കുന്നത്.  വെഡിങ്ങ് സാരീസ്, സിൽക്ക് സാരീസ്, ചുരിദാ൪, റെഡി-ടു-സ്റ്റിച്ച്  ചുരിദാ൪, വെസ്റ്റേൺ  വെയ൪ എന്നിവയാൽ  സമ്പന്നമാണ് ഫസ്റ്റ് ഫ്ലോ൪.

“റൗണ്ട് നോ൪ത്ത് ഷോറൂമിൽ നിന്നാണ് ആധുനിക കല്യാൺ സിൽക്സിന്റെ തുടക്കം. ഈ  ഷോറൂമിന് ലഭിച്ച സ്വീകാര്യത കരുത്താക്കിയാണ് തൃശ്ശൂ൪ പാലസ്  റോഡ്  ഷോറൂമിലേയ്ക്കും പിന്നീട്  കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും കല്യാൺ സിൽക്സ് പട൪ന്ന് പന്തലിച്ചത്. തൃശ്ശൂ൪ നിവാസികൾക്കും ഞങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ഷോറൂം പുതിയ ഷോപ്പിങ്ങ്  ശൈലിക്കും പുത്ത൯ ഫാഷ൯ തരംഗങ്ങൾക്കും അനുസരിച്ച് നവീകരിച്ചാണ് തൃശ്ശൂരിനായി പുനസമ൪പ്പിക്കുന്നത്. കല്യാൺ സിൽക്സിന്റെ മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾക്ക് ഇതൊരു നാഴികക്കല്ലാണ്,” കല്യാൺ സിൽക്സിന്റെ  ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ  ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായി മാറിയ കല്യാൺ സിൽക്സിന് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 32  ലോകോത്തര ഷോറൂമുകളുണ്ട്. ഇതിന് പുറമെ ആയിരത്തിലേറെ നെയ്ത്ത് ശാലകൾ, നൂറിലേറെ പ്രൊഡക്ഷ൯ യൂണിറ്റുകൾ, നിരവധി ഡിസൈ൯ സലൂണുകൾ എന്നിവയും കല്യാൺ സിൽക്സിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റെങ്ങും ലഭിക്കാത്ത ഡിസൈനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ 100% ഗുണമേന്മയോടെ വിപണിയിലെത്തിക്കുവാ൯ കല്യാൺ സിൽക്സിന് കഴിയുന്നത്.

“2022 കല്യാൺ സിൽക്സിന്റെ ചരിത്രത്തിൽ ഒട്ടേറെ മുന്നേറ്റങ്ങളുടെ വ൪ഷമായിരിക്കും. ഈ വ൪ഷം തന്നെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ 3 ലോകോത്തര ഷോറൂമുകൾ തുറക്കുവാ൯ ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ഇതിന് പുറമെ ഒട്ടേറെ നവീന  ശ്രേണികളും അനുബന്ധ ഉൽപ്പന്നങ്ങളും  ഡിസൈ൯ സലൂണുകളിൽ തയ്യാറെടുക്കുന്നുണ്ട്- പട്ടാഭിരാമ൯ കൂട്ടിച്ചേ൪ത്തു.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്