വീടുകളിലെല്ലാം ഇനി ബെർജർ‌‌ പെയിന്റോ? വമ്പൻ പദ്ധതി തയ്യാറാക്കാൻ കമ്പനി, നീക്കത്തിന് പിന്നിലെ കാരണം ഇത്

By Web TeamFirst Published Aug 28, 2021, 8:53 PM IST
Highlights

കമ്പനിയുടെ നൂറാം വാർഷികത്തിൽ വിപണിയിൽ പുതിയ നാഴികക്കല്ല് പിന്നീട് എന്നുള്ള ലക്ഷ്യമാണ് കമ്പനിക്കുള്ളത്. 

മുംബൈ: അടുത്ത മൂന്നു വർഷം കൊണ്ട് രാജ്യത്താകെ വമ്പൻ മുന്നേറ്റത്തിനാണ് പെയിന്റ് വിപണിയിലെ മുൻനിരക്കാരായ ബെർജർ‌‌ പെയിന്റ് ശ്രമിക്കുന്നത്. മൂന്നു വർഷം കൊണ്ട് 10000 കോടി മൊത്ത വരുമാനം ആർജിക്കാനാണ് ശ്രമം.

കമ്പനിയുടെ നൂറാം വാർഷികത്തിൽ വിപണിയിൽ പുതിയ നാഴികക്കല്ല് പിന്നിടുക എന്നുള്ള ലക്ഷ്യമാണ് കമ്പനിക്കുള്ളത്. 2021 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 6800 കോടിയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

അന്താരാഷ്ട്ര വിപണിയിലും ബെർജർ‌‌ കമ്പനി മുന്നേറുന്നുണ്ടെങ്കിലും ഇന്ത്യയിലെ വിപണിയാണ് കമ്പനിയുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. 2023 - 24 സാമ്പത്തിക വർഷത്തിലാണ് കമ്പനി നൂറു വയസ്സ് എന്ന നാഴികക്കല്ല് പിന്നിടുക. ഈ ഘട്ടത്തിൽ ഇന്ത്യൻ വിപണിയിൽ കുറേക്കൂടി സ്വാധീനം ഉണ്ടാക്കിയെടുക്കാനും പതിനായിരം കോടി വിറ്റുവരവുണ്ടാക്കിയെടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വമ്പൻ പദ്ധതി അണിയറയിൽ തയ്യാറാകുന്നതായാണ് ദേശീയ മാധ്യമ  റിപ്പോർട്ടുകൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!