പാര്‍ശ്വഫലങ്ങളില്ലാതെ ജലം അണുവിമുക്തമാക്കാം; ജിയോ ബ്ലൂ വാട്ടർ മെഡിസിൻ വിപണിയില്‍

By Web TeamFirst Published Aug 27, 2021, 3:12 PM IST
Highlights

തൃശൂര്‍ ആസ്ഥാനമായ ജിയോലോജിക് ഇന്നൊവേഷന്‍സ് ആണ് ജിയോ ബ്ലൂ വാട്ടർ മെഡിസിൻ എന്ന  പേരില്‍ ആരോഗ്യകരമായ ജല അണുനശീകരണ മാര്‍ഗം വിപണിയിലെത്തിച്ചത്

ജല അണുനശീകരണ ഉൽപ്പന്നമായ ജിയോ ബ്ലൂ വാട്ടർ മെഡിസിൻ വിപണിയിലെത്തി. തൃശൂര്‍ ആസ്ഥാനമായ ജിയോലോജിക് ഇന്നൊവേഷന്‍സ് ആണ് ജിയോ ബ്ലൂ വാട്ടർ മെഡിസിൻ എന്ന  പേരില്‍ ആരോഗ്യകരമായ ജല അണുനശീകരണ മാര്‍ഗം വിപണിയിലെത്തിച്ചത്. ക്ലോറിന്‍ / ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ച് ജലം അണുവിമുക്തമാക്കുന്നത് ക്യാന്‍സറിനടക്കം കാരണമാകുന്നുവെന്ന കണ്ടെത്തലുകൾക്കിടെയാണ് യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത  ജിയോ ബ്ലൂ വാട്ടർ മെഡിസിൻ സംവിധാനം പ്രസക്തമാക്കുന്നത്. ക്ലോറിനേക്കാള്‍ അഞ്ച് മടങ്ങ് അണുനശീകരണ ശേഷിയുള്ള ജിയോ ബ്ലൂ വാട്ടര്‍ മെഡിസിന്‍ ഉപയോഗിച്ച് 30,000 ലിറ്റര്‍ ജലം അണുവിമുക്തമാക്കാന്‍ ചെലവാകുന്നത് വെറും 99 രൂപ മാത്രമാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്  ഡ്രിംങ്കിംഗ് വാട്ടര്‍ ആന്റ് സാനിറ്റൈസേഷന്‍ - മിനിസ്ട്രി ഓഫ് ജല്‍ ശക്തി അംഗീകാരമുള്ള രാജ്യത്തെ ഏക ജല അണുനശീകരണ ഉല്‍പന്നമാണ് ജിയോ ബ്ലൂ. ഇതിന് പുറമെ  FSSAI, NSF എന്നിവയുടെ അംഗീകാരവും ജിയോ ബ്ലൂ സ്വന്തമാക്കിയിട്ടുണ്ട്. കൊറോണ പോലുള്ള വൈറസുകളെയും ഇ കോളി അടക്കമുള്ള അണുക്കളെയും ജിയോ ബ്ലൂ വാട്ടര്‍ മെഡിസിന്‍ നിഷ്പ്രയാസം നശിപ്പിക്കും. ലോകാരോഗ്യസംഘടന അംഗീകരിച്ച ഗ്രീന്‍ എ കെമിക്കലായ ക്ലോറിന്‍ഡയോക്സൈഡാണ് ജിയോ ബ്ലൂവില്‍ അടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരത്ത്  നടന്ന ചടങ്ങില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ജിയോ ബ്ലൂ വിപണിയിലിറക്കി. കേരളത്തിലെ ആരോഗ്യമേഖലയില്‍ വലിയ ഭീഷണിയുയര്‍ത്തുന്ന ജലജന്യ രോഗങ്ങള്‍ക്ക് GEO BLUE പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ കെ ശൈലജ പറഞ്ഞു. ജിയോ ലോജിക് ഇന്നൊവേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ രഞ്ജിത്ത് പി ദിനേഷ്,  ജനറല്‍ മാനേജര്‍ ജിനോഷ് കെ മാത്യു, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ജയപാല്‍, ജിത്ര മാര്‍ക്കറ്റിംഗ് എംഡി ജിതേന്ദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

click me!