വിദേശ പങ്കാളികളെ തേടി ഭാരത് ബയോടെക്

By Web TeamFirst Published Aug 29, 2021, 6:34 PM IST
Highlights

ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന ആരോപണം ഉണ്ട്. 

ദില്ലി: വൻ വികസനത്തിന്‌ ഒരുങ്ങി ഭാരത് ബയോടെക്. കൊവിഡിനെതിരെ തങ്ങൾ വികസിപ്പിച്ച വാക്സിൻ നിർമിക്കാൻ അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടുകയാണ് മരുന്നു കമ്പനി.

രാജ്യത്ത് കൊവിഡിനെതിരെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ. എന്നാൽ, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന ആരോപണം ഉണ്ട്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട അത്രയും വാക്സിൻ വിതരണം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിന് കാരണം ഉൽപ്പാദനം കൂട്ടാൻ കഴിയാതിരുന്നതാണെന്നാണ് റിപ്പോർട്ടുകൾ. 

രാജ്യത്തിനകത്തും പുറത്തും കൊവാക്സിൻ വേണ്ടവർക്ക് അത് കൃത്യമായി ലഭ്യമാക്കുവാൻ സാധിക്കുന്ന വിധത്തിലുളള നിർമ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോൾ തേടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർ‌ട്ട് ചെയ്യുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!