സുപ്രീം കോടതിയെ സമീപിച്ച് ഫ്യൂച്ചർ ​ഗ്രൂപ്പ്, റിലയൻസ്- ആമസോൺ- ഫ്യൂച്ചർ ​ഗ്രൂപ്പ് തർക്കം രൂക്ഷമാകും

By Web TeamFirst Published Aug 28, 2021, 10:41 PM IST
Highlights

ഈ പെറ്റീഷൻ കേൾക്കേണ്ടതിന്റെ അടിയന്തിര സാഹചര്യമുണ്ടെന്ന് ഫ്യൂച്ചർ ​ഗ്രൂപ്പ് അഭിഭാഷകൻ യുഗാന്ധര പവാർ സുപ്രീം കോടതി ഫയലിംഗിൽ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലി: റിലയൻസ് റീട്ടെയിലുമായുള്ള 24,713 കോടി രൂപയുടെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരാനുളള ദില്ലി ഹൈക്കോടതി ഉത്തരവുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് അറിയിച്ചു. ഇതോടെ ആമസോൺ- ഫ്യൂച്ചർ ​ഗ്രൂപ്പ് നിയമ പോരാട്ടം കടുക്കുമെന്നുറപ്പായി.  

റിലയൻസുമായുള്ള കരാർ നടന്നില്ലെങ്കിൽ, ഇത് ഗ്രൂപ്പിന് "സങ്കൽപ്പിക്കാനാവാത്ത" നാശനഷ്ടമുണ്ടാക്കുമെന്നും 35,575 ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉൾപ്പെടെ, ഏകദേശം 280 ബില്യൺ രൂപയുടെ (3.81 ബില്യൺ ഡോളർ) ബാങ്ക് വായ്പകളിലും ഡിബഞ്ചറുകളിലും പ്രതിസന്ധി നേരിട്ട് കമ്പനി അപകടത്തിലേക്ക് നീങ്ങുമെന്നും ഫ്യൂച്ചർ ​ഗ്രൂപ്പ് റെ​ഗുലേറ്ററി ഫയലിം​ഗിൽ പറയുന്നു.  

ഈ പെറ്റീഷൻ കേൾക്കേണ്ടതിന്റെ അടിയന്തിര സാഹചര്യമുണ്ടെന്ന് ഫ്യൂച്ചർ ​ഗ്രൂപ്പ് അഭിഭാഷകൻ യുഗാന്ധര പവാർ സുപ്രീം കോടതി ഫയലിംഗിൽ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!