വ്യത്യസ്തമായ ആഭരണങ്ങളുടെ കളക്ഷനുകളുമായി ഭീമ

Published : May 10, 2021, 04:45 PM ISTUpdated : May 10, 2021, 04:54 PM IST
വ്യത്യസ്തമായ ആഭരണങ്ങളുടെ കളക്ഷനുകളുമായി ഭീമ

Synopsis

നവീനമായ മോഡേൺ ഡിസൈനുകളും ഭീമയുടെ പ്രൗഢി വിളിച്ചോതുന്ന ആന്റിക്‌ കളക്ഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരാഗത ആഭരണങ്ങളുടെ വലിയ ഒരു സ്രേണിയും ഇവിടെ ലഭ്യമാണ്

പാരമ്പര്യത്തിന്റെ പ്രൗഢിയും പുതുമയാർന്ന ഡിസൈനുകളുടെ തിളക്കവും കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഭീമ ജൂവല്ലേഴ്‌സിന്റെ ഷാർജയിലെ മൂവേലയിൽ ആരംഭിച്ച പുതിയ ഷോറൂം വ്യത്യസ്തമായ ആഭരണങ്ങളുടെ കളക്ഷനുകൾ കൊണ്ട് ജനശ്രദ്ധ ആകർഷിക്കുന്നു. നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ചിട്ടുള്ള ഈ പുതിയ ശാഖയിൽ നിരവധി പുതിയ ഡിസൈനുകളിലുള്ള കളക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 

 

നവീനമായ മോഡേൺ ഡിസൈനുകളും ഭീമയുടെ പ്രൗഢി വിളിച്ചോതുന്ന ആന്റിക്‌ കളക്ഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരാഗത ആഭരണങ്ങളുടെ വലിയ ഒരു സ്രേണിയും ഇവിടെ ലഭ്യമാണ്. ട്രഡീഷണൽ കളക്ഷൻസിൽ മാങ്ങ മാല, കസവുമാല തുടങ്ങി വ്യത്യസ്ത ഇനം ആഭരണങ്ങൾ ഏറ്റവും മനോഹരമായ പണിമികവോടെ ഉപഭോക്താക്കൾക്ക് മുന്പിലേക്കെത്തുന്നു. 

വിശാലമായ ഡയമണ്ട് കളക്ഷൻ ആണ് മറ്റൊരു ആകർഷണം. ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോൺസ് ആഭരണങ്ങളുടെ വിശാലമായ ശേഖരമാണ് ഇവിടെ ഉള്ളത്. സ്വർണ്ണം, പ്ലാറ്റിനം, വെള്ളി എന്നിവയിൽ പണിതീർത്ത മനോഹരമായ ആഭരണങ്ങൾ ഈ ശേഖരത്തിനു വ്യത്യസ്തത സമ്മാനിക്കുന്നു. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ