പ്രെഷ്യസ് സ്റ്റോൺസ്, വ്യത്യസ്തമായ ആഭരണവും മികച്ച നിക്ഷേപവും

By Web TeamFirst Published May 10, 2021, 4:12 PM IST
Highlights

പ്രെഷ്യസ് സ്റ്റോണുകൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് പ്രെഷ്യസ് സ്റ്റോണുകളും സെമി പ്രെഷ്യസ് സ്റ്റോണുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്പ്രെഷ്യസ് സ്റ്റോണുകളുടെ ഗുണനിലവാരം ഡിസൈനുകൾ ബ്രാൻഡ് എന്നിങ്ങിനെ നിരവധി കാര്യങ്ങൾ പരിഗണിച്ചു വേണം ഇവ വാങ്ങാൻ.

വിലയേറിയ ആഭരണം എന്നാൽ സ്വർണ്ണം എന്ന ചിന്തയിൽ നിന്ന് മാറി വിവിധ തരം പ്രെഷ്യസ് സ്റ്റോണുകളിലേക്ക് മാറുകയാണ് ലോകം ഇപ്പോൾ. വ്യത്യസ്തവും മനോഹരവുമായ ആഭരണങ്ങൾ എന്നതിനൊപ്പം മികച്ച ഒരു നിക്ഷേപ സാധ്യത കൂടിയാണ്വിവിധതരത്തിലുള്ള പ്രെഷ്യസ് സ്റ്റോൺസ് ഇപ്പോൾ. സ്വർണ്ണ നാണയങ്ങളോ സ്വർണ്ണ ആഭരണങ്ങളോ മികച്ച നിക്ഷേപമായി കണ്ടു വാങ്ങി സൂക്ഷിക്കുന്നതുപോലെ തന്നെ പ്രെഷ്യസ് സ്റ്റോണുകളും ദീർഘകാലത്തേക്ക് കരുതൽ നിക്ഷേപമായി കാണാവുന്ന ഒന്നാണ്.

മലയാളികൾക്ക് അത്ര പരിചിതമല്ല പ്രെഷ്യസ് സ്റ്റോണുകൾ എന്നതിനാൽ തന്നെ ഇവ വാങ്ങുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രെഷ്യസ് സ്റ്റോണുകളുടെ ഗുണനിലവാരം ഡിസൈനുകൾ ബ്രാൻഡ് എന്നിങ്ങിനെ നിരവധി കാര്യങ്ങൾ പരിഗണിച്ചു വേണം ഇവ വാങ്ങാൻ.

പ്രെഷ്യസ് സ്റ്റോണുകൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് പ്രെഷ്യസ് സ്റ്റോണുകളും സെമി പ്രെഷ്യസ് സ്റ്റോണുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്. വിലയുടെ അടിസ്ഥാനത്തിലാണ് പ്രെഷ്യസ് സെമി പ്രെഷ്യസ് എന്നീ വേർതിരിവുകൾ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഗുണം, നിറം, ലഭ്യത എന്നിവയനുസരിച്ചാണ് രത്നക്കല്ലുകൾ പ്രെഷ്യസ് ആണോ സെമി പ്രെഷ്യസ് ആണോ എന്ന് നിർണ്ണയിക്കുന്നത്. ഡയമണ്ട്, സഫയർ, റൂബി, എമറാൾഡ് എന്നീ നാല് രത്നക്കല്ലുകൾ മാത്രമാണ് പ്രെഷ്യസ് സ്റ്റോണുകൾ, ബാക്കി എല്ലാ രത്നങ്ങളും സെമി പ്രെഷ്യസ് ആയാണ് കണക്കാക്കുന്നത്.

പ്രെഷ്യസ് സ്റ്റോണുകൾ കൊണ്ടുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കിൽ എന്തിനു വാങ്ങുന്നു എന്നത് ഏതു പ്രെഷ്യസ് സ്റ്റോൺ വാങ്ങണം എന്ന് നിർണ്ണയിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ്. ഓരോ സന്ദർഭത്തിനും ഓരോ തരം പ്രെഷ്യസ് സ്റ്റോൺസ് ആണ് ചേരുക. സ്റ്റോണിൻ്റെ വലുപ്പം, ഏത് ലോഹത്തിൽ പണിയണം എന്നിവയെല്ലാം സന്ദർഭത്തിനനുസരിച്ച് നോക്കേണ്ടതുണ്ട്. ഒരു രത്നക്കല്ലു വാങ്ങുമ്പോൾ അതിന്റെ കടുപ്പം, നിറം, ശുദ്ധി, അമൂല്യത, വലുപ്പം തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിക്കണം. എന്ത് തന്നെ ആയാലും നമ്മുടെ മനസ്സിനിണങ്ങിയ രത്നക്കല്ലുകൾ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ ഹൃദയം പറയും ഇതാണ് എന്റേതെന്നു.

എല്ലാ രത്നക്കല്ലുകളും മികച്ച ഒരു നിക്ഷേപമായി ഇന്ന് കാണാൻ ആകില്ലെങ്കിലും പ്രെഷ്യസ് സ്റ്റോണുകൾ ദീർഘ കാലത്തേക്കുള്ള ഒരു മികച്ച നിക്ഷേപം തന്നെയാണ്. പണത്തിനു മൂല്യശോഷണം വരാതെ ദീർഘ കാലത്തേക്ക് മൂല്യം കൂടുന്ന ഒരു നിക്ഷേപമാക്കി മാറ്റാൻ യോജിച്ച ഒരുപാധിയാണ് പ്രെഷ്യസ് സ്റ്റോണുകൾ. ഡയമണ്ട് ഒരു മികച്ച നിക്ഷേപമായി കുറച്ച് കാലമായി നമുക്ക് പരിചയം ഉണ്ടെങ്കിലും മറ്റു പ്രെഷ്യസ് സ്റ്റോണുകൾ ഒരു നിക്ഷേപ മാർഗ്ഗമായി നമ്മൾ ഇതുവരെ പരിചയിച്ചിട്ടില്ല. സ്വർണ്ണം, റിയൽ എസ്റ്റേറ്റ്, മറ്റു വസ്തുവകകൾ എന്നിവ പോലെ വിപണിയുടെ മൂല്യ ശോഷകഘടകങ്ങൾ ഒന്നുമേശാത്ത ഒരു നിക്ഷേപ മാർഗ്ഗമാണ് പ്രെഷ്യസ് സ്റ്റോണുകൾ എന്നത് മികച്ച ദീർഘകാലത്തേക്ക് കരുതലുള്ള നിക്ഷേപ മാർഗമായി ഇവയെ മാറ്റുന്നു.

പ്രെഷ്യസ് സ്റ്റോണുകളെ സംബന്ധിച്ച എല്ലാ ഗുണനിലവാര സൂചികകൾ പരിശോധിക്കാനും ഭാവിയിലെ നിക്ഷേപ സാദ്ധ്യതകൾ മനസ്സിലാക്കാനുമെല്ലാം ഭീമ പോലൊരു ബ്രാൻഡിൽ നിന്നും പ്രെഷ്യസ് സ്റ്റോൺസ് വാങ്ങുമ്പോൾ സാധിക്കും. മികച്ച പ്രെഷ്യസ് സ്റ്റോൺസ് സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തൂടങ്ങിയ ലോഹങ്ങളുമായി ചേർത്ത മനോഹരമായ ഡിസൈനിലുള്ള ആഭരണങ്ങൾ ഭീമയുടെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഈ ഡിസൈനുകൾ ഓരോന്നും തന്നെ വ്യത്യസ്തയാർന്നതും തനത് അസ്തിത്വം സൂക്ഷിക്കുന്നതുമാണ്. ഇവ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഓരോ ആഭരണവും തന്റേതു മാത്രമെന്ന അനുഭൂതി ഉളവാക്കുന്നു.

 

ഭാരതീയ സംസ്കാരത്തിൽ പ്രെഷ്യസ് സ്റ്റോണുകൾക് പണ്ട് മുതൽ തന്നെ വലിയ സ്ഥാനമുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായും വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിനും ഇവ ഉപയോഗിക്കാറുമുണ്ട്. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രെഷ്യസ് സ്റ്റോണുകളുടെ വിവിധ വൈവിധ്യങ്ങൾ കണ്ടു തിരഞ്ഞെടുക്കുവാൻ ഭീമ ജ്വല്ലറിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

click me!