
ന്യൂയോര്‍ക്ക്: 737 മാക്‌സിൽ വിമാനത്തിൽ കണ്ടെത്തിയ പുതിയ സോഫ്റ്റ്‌വെയർ പ്രശ്‌നം പരിഹരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ബോയിംഗ് പ്രവർത്തനം തുടങ്ങി. 737 മാക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നു വിമാനത്തെ വായുവിലേക്ക് തിരികെ കൊണ്ടുവരാൻ വിമാന നിർമ്മാതാവ് എന്ന നിലയിൽ ചെയ്യേണ്ട ജോലികളുടെ പട്ടികയിൽ ഇതും ബോയിംഗ് കൂട്ടിച്ചേർക്കുന്നു.
വിമാനത്തിന്റെ സോഫ്റ്റ്‍വെയർ പ്രശ്‌നത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ (എഫ്എഎ) അറിയിച്ചതായി ബോയിംഗ് വ്യക്തമാക്കി.
“ഞങ്ങൾ ആവശ്യമായ അപ്‌ഡേറ്റുകൾ നടത്തുകയും ഈ മാറ്റങ്ങൾ എഫ്‌എഎയെ അറിയിക്കുകയും, ഞങ്ങളുടെ ഉപഭോക്താക്കളെയും വിതരണക്കാരെയും അറിയിക്കുകയും ചെയ്യുന്നു” ബോയിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “737 മാക്സ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന."
വിമാനത്തിലെ പ്രധാന സിസ്റ്റങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കുന്ന സോഫ്റ്റ്‍വെയറിലുളള പ്രശ്നത്തിലാണ് ബോയിംഗ് ഇപ്പോൾ പരിശോധനയും പ്രവർത്തനവും നടത്തിവരുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിരവധി വിമാനക്കമ്പനികൾ പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെടുന്ന വിമാനങ്ങൾക്കായി നിരവധി ഓർഡറുകൾ നേരത്തെ നൽകിയിരുന്നു. 737 മാക്സ് നിരവധി അപകടങ്ങൾ വരുത്തിവച്ചതോടെ കമ്പനികളെല്ലാം വലിയ ആശങ്കയിലായി.